ബഹ്റൈനില്‍ നിന്നുള്ള സർവീസുകള്‍ റദ്ദാക്കുന്നത് തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് :ആഗസ്റ്റ് ഏഴ് വരെയുള്ള സർവീസുകളാണ് റദ്ദാക്കിയിട്ടുള്ളത്.

  • Home-FINAL
  • Business & Strategy
  • ബഹ്റൈനില്‍ നിന്നുള്ള സർവീസുകള്‍ റദ്ദാക്കുന്നത് തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് :ആഗസ്റ്റ് ഏഴ് വരെയുള്ള സർവീസുകളാണ് റദ്ദാക്കിയിട്ടുള്ളത്.

ബഹ്റൈനില്‍ നിന്നുള്ള സർവീസുകള്‍ റദ്ദാക്കുന്നത് തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് :ആഗസ്റ്റ് ഏഴ് വരെയുള്ള സർവീസുകളാണ് റദ്ദാക്കിയിട്ടുള്ളത്.


എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈനില്‍ നിന്നുള്ള സർവീസുകള്‍ റദ്ദാക്കുന്നത് തുടരുന്നു.ആഗസ്റ്റ് ഏഴ് വരെയുള്ള സർവീസുകളാണ് റദ്ദാക്കിയിട്ടുള്ളത്.പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളും മുൻകരുതലുകളും ചൂണ്ടിക്കാട്ടിയാണ് കമ്പനി സർവീസുകള്‍ ഒഴിവാക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകള്‍ പുനഃസ്ഥാപിച്ച്‌ അടുത്ത ആഴ്ച മുതലെങ്കിലും യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് പ്രവാസികളുടെ ആവശ്യം.ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയില്‍ പ്രവർത്തിക്കുകയും ഇൻഡിഗോ, എയർ അറേബ്യ, ഗള്‍ഫ് എയർ തുടങ്ങിയ വിമാനക്കമ്പനികള്‍ മുടക്കമില്ലാതെ സർവീസ് നടത്തുകയും ചെയ്യുമ്പോഴാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ നടപടി.

Leave A Comment