ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഇന്ത്യൻ എംബസിയിൽ ഒരുക്കിയ 80 മത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളായ സാമൂഹിക സാസ്കാരിക ബിസിനസ്സ് മേഖലകളിലെ പ്രമുഖരും, സാധാരണക്കാരായ തൊഴിലാളികളും ഇന്ത്യ എന്ന ഒറ്റ വികാരത്തിൽ ഒറ്റക്കെട്ടായി മാറി ദേശസ്നേഹ൦ തുളുമ്പുന്ന വേഷവിധാനങ്ങളുമായി ഒത്ത് ചേർന്നു.

ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ വിനോദ് കെ ജേക്കബ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.തുടന്ന് ദേശീയ പതാക ഉയർത്തി.ദേശീയ ഗാനവും വന്ദേമാതരവും ചടങ്ങിൽ ആലപിച്ചു.പിന്നീട് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്വാതന്ത്ര്യ ദിന സന്ദേശവും വായിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത സ്ഥാനപതി കഴിഞ്ഞകാലങ്ങളിൽ ഇന്ത്യക്കുണ്ടായ വളർച്ചകളെയും നേട്ടങ്ങളെയും വിശദീകരിക്കുകയും ചെയ്തു.

ഇന്ത്യ-ബഹ്റൈൻ ഉഭയകക്ഷി ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

തുടർന്ന് വിവിധ കലാപരിപാടികളും ,

വിവിധ മല്‍സരങ്ങളുടെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.

