ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ഇന്ത്യയുടെ 80 -ാമത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

  • Home page
  • Business & Strategy
  • ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ഇന്ത്യയുടെ 80 -ാമത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ഇന്ത്യയുടെ 80 -ാമത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു


ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ഇന്ത്യയുടെ 80 -ാമത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.

ബഹ്‌റൈൻ മീഡിയ സിറ്റി അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തപ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒ.യും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി

ബിഎംസി എക്സിക്യൂട്ടീവ് മാനേജർ ജമീ ജോൺ സ്വാഗതം ആശംസിച്ചു.ചടങ്ങിൽ കെ എസ് സി ബി ആക്‌ടിങ് പ്രസിഡൻ്റ് ജോണി താമരശ്ശേരി,പ്രസന്നൻ,ഷാജി

ബഹ്‌റൈലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ സുനിൽ ബാബു, ഈ വി രാജീവൻ,ഷറഫ് കുഞ്ഞി,ഐ വൈ സി സി റിച്ചി കളതുരത്ത് ,

അൻവർ നിലംബൂര് , സയ്യിദ് ഹനീഫ ,ബിജു കൂരോപ്പട ,മണിക്കുട്ടൻ ,റിജു ആൻഡ്രുസ് , ദേവി , തുടങ്ങി ബഹ്‌റൈനിലെ വിവിധ അസ്സോസ്സിയേഷൻ ഭാരവാഹികൾ സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു.

ചടങ്ങിൽ ഏവരും ദേശീയ ഗാനം ആലപിക്കുകയും, ജമീ ജോൺ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ബെറ്റ്സീന ടീച്ചർ നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ ബിഎംസി കുടുംബാഗങ്ങളും പങ്കെടുത്തു.

Leave A Comment