കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അത്താണിയിലുണ്ടായ തീപിടുത്തത്തിൽ ഗ്രാൻഡ് മലബാർ ഹോട്ടലിൻ്റെ ഒരു ഭാഗം. പൂർണമായും കത്തിനശിച്ചു. തിങ്കളാഴ്ച രാവിലെ 11.30 നാണ് സംഭവം.
ഹോട്ടലിനോട് ചേർന്നുള്ള ചായക്കടയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. ഹോട്ടലിൽ ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീ പടർന്നത്. ഉടൻ എല്ലാവരെയും ഒഴിപ്പിച്ചു.
അങ്കമാലിയിൽ നിന്നും ആലുവയിൽ നിന്നുമുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഹോട്ടലിൽ നിന്ന് പുക ഉയരുന്നുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
സുരക്ഷമുൻ നിർത്തി സമീപത്തെ കടകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
