ബഹ്റൈൻ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം( SGF) സംഘടിപ്പിച്ച സ്വാത്രന്ത്ര്യദിനാചരണത്തിൽ .ഇന്ത്യയുടെ 80 സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തരംഗ് പുറത്തിറക്കിയ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഗാനാവിഷ്കാരം ആഘോഷവേള മധ്യേ പ്രദർശിപ്പിച്ചു. ഏബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ എസ് ജി എഫ് സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ മുഖ്യ അതിഥിയായി പങ്കെടുത്ത ഐസിആർഎഫ് പ്രതിനിധിയും ബഹ്റൈൻ ഗുരുദ്വാര സമിതി അംഗവും പ്രമുഖ വ്യവസായിമായ രാകേഷ് ശർമ കലാകാരന്മാർക്ക് മെമന്റോ നൽകി ആദരിച്ചു.വിശിഷ്ടാതിഥികളായി ആദരണീയരായ കെ സി ഈസിയുടെ പ്രസിഡണ്ട് വെരി റവറന്റ് സ്ലീബാ പോൾ കോർപ്പിസ്കോപ്പ്,കെസിഎ പ്രസിഡൻറ് ജെയിംസ് ജോൺ ഡോക്ടർ ഇക്ബാല്‍ ഹുസൈൻ വർദ്ധവല കാനു ഇൻറർനാഷണൽ സ്കൂൾ സി ഇ ഒ സുനിൽ രാജ് ബി ഡി കെ പ്രസിഡൻറ് റോജി ജോൺ, അൽഫർഖാൻ സെൻറർ പ്രസിഡൻറ് സേഫ്ഉള്ള കാസിം ബി ഡി കെ പ്രസിഡൻറ് റോജി ജോൺ എന്നിവർ സന്നിഹിതരായിരുന്നു.
തരംഗ് ടീമിനെ പ്രതിനിധീകരിച്ചു തോമസ് ഫിലിപ്പ്, റിജോയ് മാത്യു, അശ്വിൻ രവീന്ദ്രൻ, ഗോപിക മോഹൻ, സുമി സിയാദ് എന്നിവർ പങ്കെടുത്തു. പ്രതിനിധികളും മറ്റു ക്ഷണിക്കപ്പെട്ട അതിഥികളും കുട്ടികളും പങ്കെടുത്തു പങ്കെടുത്ത എല്ലാവർക്കും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മധുരം വിതരണം ചെയ്തു ഈ പരിപാടിയുടെ ഓർഡിനേറ്റർ റെജീന ഇസ്മായിൽ ആയിരുന്നു.
