റോജി ജോണിന് അസ്രീ ഫ്രണ്ട്സ് കൂട്ടായ്മ യാത്രയയപ്പ് നൽകി.

  • Home page
  • Business & Strategy
  • റോജി ജോണിന് അസ്രീ ഫ്രണ്ട്സ് കൂട്ടായ്മ യാത്രയയപ്പ് നൽകി.

റോജി ജോണിന് അസ്രീ ഫ്രണ്ട്സ് കൂട്ടായ്മ യാത്രയയപ്പ് നൽകി.


ബഹ്റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച് അസ്രീയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന റോജി ജോണിന് അസ്രീ ഫ്രണ്ട്സ് കൂട്ടായ്മ യാത്രയയപ്പ് നൽകി. അസ്രീയിലെ വിവിധ സെക്ഷനുകളിൽ ജോലി ചെയ്തിരുന്ന റോജി ജോണിന്റെ സുഹൃത്തുക്കൾ എല്ലാവരും ഒരുമിച്ച് ചേർന്നാണ് അദ്ദേഹത്തിന് സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകിയത്.

അസ്രീയിലെ ജോലിത്തിരക്കുകൾക്കിടയിലും ബഹ്റൈൻ പ്രവാസമണ്ണിലെ സാമൂഹിക പ്രവർത്തനങ്ങളിലും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു റോജി ജോൺ. ബ്ലഡ് ഡോണേഴ്സ് കേരളപ്രസ്ഥാനത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചുകൊണ്ട് രക്തവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിലും നിരവധി പേർക്ക് സഹായഹസ്തമായി മാറിയിരുന്നു.

ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നടന്ന ചടങ്ങിൽ സുഹൃത്തുക്കൾ ചേർന്ന് മൊമെന്റോ നൽകി റോജി ജോണിനെ ആദരിച്ചു. രാജേഷ് പന്മനയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സുഹൃത്തുക്കൾ തങ്ങളുടെ അനുഭവങ്ങളും ഓർമ്മകളും പങ്കുവെക്കുകയും, റോജി ജോണിന്റെ തുടർന്നുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.പ്രവാസജീവിതത്തിൽ അദ്ദേഹത്തോടൊപ്പം പങ്കിട്ട സൗഹൃദങ്ങളും ഓർമ്മകളും അനുസ്മരിച്ചുകൊണ്ട് സുഹൃത്തുക്കൾ സംസാരിച്ചു. നാട്ടിലെത്തിയ ശേഷമുള്ള ജീവിതത്തിലും എല്ലാ വിജയങ്ങളും സന്തോഷങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

തുടർന്ന് ഡിന്നറോടു കൂടി പരിപാടി സമാപിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും റോജി ജോൺ നന്ദി അറിയിക്കുകയും, എല്ലാവരോടുമുള്ള തന്റെ സ്നേഹവും സൗഹൃദവും പങ്കുവെക്കുകയും ചെയ്തു.

Leave A Comment