അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

  • Home page
  • Kerala
  • അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു


ആലപ്പുഴ: വീടിനു സമീപത്തുള്ള റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കാക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിക്ക് കൊല്ലം ഭാഗത്തേക്കു പോയ മെമു ആണ് കുഞ്ഞിനെ തട്ടിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ബന്ധു വീട്ടിൽ കളിച്ചുകൊണ്ടിരിന്ന കുട്ടിയാണ് പിന്നീട് റെയിൽവേ ട്രാക്കിലേക്ക് കയറിയത്. കുട്ടി ട്രാക്കിലേക്ക് പോകുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. മാതാപിതാക്കൾ ജോലിക്കു പോയ സമയം കുട്ടിയെ ബന്ധുവീട്ടിൽ ഏൽപ്പിച്ചിട്ടു പോയതാണ്. ദമ്പതികളുടെ ഏക മകനാണ് ത്രിണവ്. കുട്ടി ട്രാക്കിൽ ഇഴയുന്നതും ട്രെയിൻ വരുന്നതും ദൂരെനിന്ന് ഒരു സ്ത്രീ കണ്ടെങ്കിലും രക്ഷിക്കാനായില്ലെന്ന്‌ അമ്പലപ്പുഴ പൊലീസ് പറഞ്ഞു

Leave A Comment