മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസി മലയാളികളുടെ ക്ഷേമ പദ്ധതികൾ കുറ്റമറ്റതാക്കി സൂതാര്യമായി നടപ്പിലാക്കുമെന്നു നോർക്ക – റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ രാജേഷ് മാധവൻ പ്രസ്താവിച്ചു.പ്രവാസി മലയാളികൾ സന്തോഷപൂർവ്വം സ്വീകരിച്ച ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ വിജയത്തിനായി സഹകരിക്കണമെന്നും സി.ഇ.ഒ. അഭ്യർത്ഥിച്ചു.എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന്റെ നേതൃത്വത്തിൽ സീനിയർ വൈസ് ചെയർമാൻ എ.ആർ. ഷാജി, വൈസ് ചെയർമാൻ കോശി അലക്സാണ്ടർ എന്നിവരടങ്ങിയ സംഘം നൽകപ്പെട്ട നിവേദനം സ്വീകരിച്ചു മറുപടി പറയുകയായിരുന്നു രാജേഷ് മാധവൻ.

നോർക്കാ – റൂട്ട്സിന്റെ സാന്ത്വനമുൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും.വിദേശ മലയാളികളുടെ ആശങ്കകൾ ദുരീകരിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളിൽ പ്രവാസി സമൂഹത്തിനോട് അതിരറ്റ പിന്തുണയാണ് ലഭിക്കുന്നത്. എല്ലാ പദ്ധതികളുടെയും നടത്തിപ്പിനും വിജയത്തിനും എൻ.ആർ.ഐ. കൗൺസിലിന്റെ പൂർണ്ണ സഹകരണം സി.ഇ.ഒ. അഭ്യർത്ഥിച്ചു.പുതിയ സി.ഇ.ഒ യ്ക്ക് അനുമോദിക്കുകയും പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് എൻ.ആർ.ഐ. കൗൺസിൽ പൂർണ്ണ സഹായ പിന്തുണകൾ നൽകുമെന്നു ഭാരവാഹികൾ ഉറപ്പ് നൽകി.
