പ്രവാസി വെൽഫെയർ വേറിട്ട മാർഗ്ഗത്തിൽ സ്വാതന്ത്ര്യ ദിനാഘോഷിച്ചു : തൊഴിലാളികൾക്ക് ആശ്വാസമായി കുടിവെള്ളവും പഴവർഗ്ഗങ്ങളും വിതരണം ചെയ്തു

  • Home page
  • Business & Strategy
  • പ്രവാസി വെൽഫെയർ വേറിട്ട മാർഗ്ഗത്തിൽ സ്വാതന്ത്ര്യ ദിനാഘോഷിച്ചു : തൊഴിലാളികൾക്ക് ആശ്വാസമായി കുടിവെള്ളവും പഴവർഗ്ഗങ്ങളും വിതരണം ചെയ്തു

പ്രവാസി വെൽഫെയർ വേറിട്ട മാർഗ്ഗത്തിൽ സ്വാതന്ത്ര്യ ദിനാഘോഷിച്ചു : തൊഴിലാളികൾക്ക് ആശ്വാസമായി കുടിവെള്ളവും പഴവർഗ്ഗങ്ങളും വിതരണം ചെയ്തു


രാജ്യത്തിന്റെ 80 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിർമ്മാണ മേഖലയിലും തുറസ്സായ സ്ഥലങ്ങളിലും കഠിനമായ ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകി പ്രവാസി വെൽഫെയർ. കനത്ത ചൂടിനെ പ്രതിരോധിച്ച് ജോലി ചെയ്യേണ്ടിവരുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് തണുത്ത പാനീയങ്ങളും സീസണൽ പഴവർഗ്ഗങ്ങളും വിതരണം ചെയ്താണ് പ്രവാസി വെൽഫെയർ റിഫ സോൺ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വ്യത്യാസ്തമായ രീതിയിൽ ആഘോഷിച്ചത്.

വിവിധ ലേബർ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും നേരിട്ടെത്തിയാണ് പ്രവാസി വെൽഫെയർ പ്രവർത്തകർ കുടിവെള്ളം, പഴവർഗ്ഗങ്ങൾ, ജ്യൂസുകൾ എന്നിവ അടങ്ങിയ കിറ്റുകൾ തൊഴിലാളികൾക്ക് കൈമാറിയത്. നാടിന്റെ വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന പ്രവാസി തൊഴിലാളി സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും, അവരുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമാണ് ഇത്തരം ഒരു പദ്ധതിക്ക് രൂപം നൽകിയതെന്ന് പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡണ്ട് അക്ബർ ഷാ പറഞ്ഞു.പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡണ്ട് അക്ബർ ഷായുടെ നേതൃത്വത്തിൽ അഫ്സൽ, ഫസലു റഹ്മാൻ, ഹാരിസ് എം സി. ജോയ് ആൻ്റണി, ജാഫർ പൂളക്കൽ, നൗഷാദ്, റിയാസ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന വിതരണത്തിന് നേതൃത്വം നൽകി.

Leave A Comment