പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ എല്ലാവർഷവും നടത്തിവരാറുള്ളത് പോലെ ഈ വർഷവും ഓണാഘോഷ പരിപാടിയായ ഓണാരവം 2026 സെപ്റ്റംബർ മാസം പതിനൊന്നാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ സൽമാനിയാലുള്ള കെ.സിറ്റി ഹാളിൽ വച്ച് ( സൽമാനിയ ബസ്സ്റ്റോപ്പിന് എതിർവശത്തുള്ള മാളിൽ വച്ച് ) നടത്തപ്പെടുന്നതാണ്.പരിപാടിയുടെ ഭാഗമായി
അത്തപ്പൂക്കളം, തിരുവാതിര, വിവിധ കലാകായിക മത്സരങ്ങൾ വിഭവസമൃദ്ധമായ ഓണസദ്യയും ക്രമീകരിച്ചിട്ടുണ്ട്.അസോസിയേഷൻ അംഗങ്ങളുടെ 10 & 12 ക്ലാസുകൾ പാസായ കുട്ടികൾക്കുള്ള അവാർഡ് വിതരണവും ഈ ഓണാഘോഷ പരിപാടിയിൽ വച്ച് നൽകപ്പെടുന്നതാണ്.ഓണാരവം 2026 പ്രവേശനം കൂപ്പൺ മൂലം നിയന്ത്രിക്കപ്പെടുന്നതാണ് അതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് നിങ്ങളുടെ കൂപ്പണുകൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ നിന്നോ താഴെ കൊടുത്തിരിക്കുന്ന കോർഡിനേറ്റർമാരിൽനിന്നോ കളക്ട് ചെയ്യേണ്ടതാണ്.
കോർഡിനേറ്റേഴ്സ്
ബിബിൻ മാടത്തേത്ത് (33970704)
ജെയ്സൺ (35039593).
