കൊച്ചി: മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൽ ഒരു തരത്തിലുള്ള ആലോചനയും നടന്നിട്ടില്ലെന്നും മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കെഎംആർഎൽ പുറത്തിറക്കിയത് ഏകപക്ഷീയമായ പത്രക്കുറിപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം മെട്രോ എന്ന് പേര് മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ എം ആർ എൽ എംഡി ലോകനാഥ് ബഹ്റ വ്യക്തമാക്കിയിരുന്നു.