കൊച്ചി-റിയാദ് ഫ്ലൈനാസ് സർവിസ് സെപ്തംബർ രണ്ട് മുതൽ

  • Home page
  • GCC
  • Saudi
  • കൊച്ചി-റിയാദ് ഫ്ലൈനാസ് സർവിസ് സെപ്തംബർ രണ്ട് മുതൽ

കൊച്ചി-റിയാദ് ഫ്ലൈനാസ് സർവിസ് സെപ്തംബർ രണ്ട് മുതൽ


സൗദി അറേബ്യൻ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവിസ് തുടങ്ങുന്നു. സെപ്തംബർ രണ്ട് മുതലാണ് കൊച്ചിയിൽ നിന്ന് റിയാദിലേക്കും തിരിച്ചുമുള്ള സർവീസ് ആരംഭിക്കുന്നത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഫ്ലൈനാസ് നടത്തുക.

174 സീറ്റുകളുള്ള എയർബസ് എ320 വിമാനമാണ് സർവീസിനെത്തുന്നത്. കൊച്ചിയിൽ നിന്ന് റിയാദിലേക്കുള്ള വിമാനം രാവിലെ 8.50നാണ് പുറപ്പെടുന്നത്. റിയാദിൽ നിന്നുള്ള മടക്കവിമാനം രാവിലെ 8.05ന് കൊച്ചിയിലെത്തും.

Leave A Comment