ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030, നാഷണൽ ടെലികമ്മ്യൂണിക്കേഷൻ, ഐസിടി സ്ട്രാറ്റജി എന്നിവയ്ക്ക് അനുസൃതമായി, ഏറ്റവും പുതിയ സാങ്കേതിക, ശാസ്ത്രീയ വികസനങ്ങൾക്കൊപ്പം , ബഹിരാകാശ മേഖലയിലെ വികസനങ്ങൾക്ക് അനുസൃതമായി മുന്നേറാൻ പ്രതിജ്ഞാബദ്ധം എന്ന് ബഹ്റൈൻ . ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐടിയു) സംഘടിപ്പിച്ച ‘സ്പേസ് കണക്ട് 2026’ ൻ്റെ നാലാമത്തെ സെഷനിൽ ബഹ്റൈൻ സ്പേസ് ഏജൻസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മുഹമ്മദ് അൽ അസീരി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ഭൂമിയെ ബഹിരാകാശ പേടകങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗരയൂഥ ഇന്റർനെറ്റ് വികസനം, മറ്റ് ഗ്രഹങ്ങളിലെ ഭാവി വാസസ്ഥലങ്ങൾ എന്നിവയുൾപ്പെടെ, മേഖലയുടെ ഭാവി രൂപപ്പെടുത്തുന്ന നിരവധി വിഷയങ്ങളിലാണ് സെഷൻ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ബഹിരാകാശ ആശയവിനിമയ നയങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ഏറ്റവും പുതിയ ഗവേഷണങ്ങളെയും ആശയങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള വിദഗ്ധരും ഗവേഷകരും സെഷനിൽ പങ്കെടുത്തു.
