ജപ്പാൻ ആനിമേഷൻ ഫെസ്റ്റ് ഒക്ടോബർ 1 മുതൽ 8 വരെ

  • Home page
  • Business & Strategy
  • ജപ്പാൻ ആനിമേഷൻ ഫെസ്റ്റ് ഒക്ടോബർ 1 മുതൽ 8 വരെ

ജപ്പാൻ ആനിമേഷൻ ഫെസ്റ്റ് ഒക്ടോബർ 1 മുതൽ 8 വരെ


ജനപ്രിയ ആനിമേഷൻ ഫെസ്റ്റിവൽ ജപ്പാൻ അനിമി ഫെസ്റ്റ് അടുത്ത മാസം. ഒക്ടോബർ ഒന്നു മുതൽ 8 വരെയാണ് ഫെസ്റ്റിവിൽ നടക്കുക .ജപ്പാൻ ഫൗണ്ടേഷന്റെ പിന്തുണയോടെയും എപിക്സ് സിനിമാസിന്റെയും ബഹ്‌റൈൻ പോളിടെക്‌നിക്കിന്റെയും സഹകരണത്തോടെയും ജാപ്പനീസ് എംബസി സംഘടിപ്പിക്കുന്ന ഈ മേള ഒക്ടോബർ 1 മുതൽ 8 വരെ നടക്കും.ജപ്പാനും ബഹ്‌റൈനും തമ്മിലുള്ള സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും പരസ്പര ധാരണ ശക്തിപ്പെടുത്തുന്നതിനുമുള്ള എംബസിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടി.കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമകളുടെ ഒരു നിര തന്നെ പ്രദർശനത്തിൽ ഉൾപ്പെടുന്നു . മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ പൊതുജനങ്ങൾക്ക് പ്രദർശനങ്ങൾ സൗജന്യമാണ്.കൂടുതൽ വിവരങ്ങൾക്ക്, ഇൻസ്റ്റാഗ്രാമിൽ @japan_embassy_bah സന്ദർശിക്കാവുന്നതാണ്.

Leave A Comment