കൊച്ചി മെട്രോ രേഖകൾ ചോർന്ന സംഭവം: മെട്രോ ഉദ്യോഗസ്ഥർ കുടുങ്ങിയേക്കും

  • Home page
  • Business & Strategy
  • കൊച്ചി മെട്രോ രേഖകൾ ചോർന്ന സംഭവം: മെട്രോ ഉദ്യോഗസ്ഥർ കുടുങ്ങിയേക്കും

കൊച്ചി മെട്രോ രേഖകൾ ചോർന്ന സംഭവം: മെട്രോ ഉദ്യോഗസ്ഥർ കുടുങ്ങിയേക്കും


കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ആസ്ഥാനത്തെ കമ്പ്യൂട്ടറിൽ നിന്ന് രഹസ്യരേഖകൾ ചോർന്ന സംഭവത്തിൽ ഉദ്യോഗസ്ഥർ സംശയനിഴലിൽ. പൊലീസിന്റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കെ.എം.ആർ.എൽ എം.ഡിയും ജില്ലാകലക്ടറുമായ ജി.പ്രിയങ്ക വ്യക്തമാക്കി.

രേഖകൾ പ്രചരിച്ച ‘യൂണിഫൈഡ് കൊച്ചി മെട്രോ റെയിൽ റീഫോം ആൻഡ് ഡെവലപ്‌മെന്റ് ഫോറം’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കേന്ദ്രീകരിച്ച് വിവരശേഖരണം നടത്തുകയാണെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ മോഹിത് റാവത്ത് പറഞ്ഞു.

കലൂർ സ്റ്റേഡിയം സ്റ്റേഷൻ കെട്ടിടത്തിലെ ഓഫീസിൽ നിന്ന് സെപ്തംബർ രണ്ട് മുതൽ 12 വരെയാണ് രേഖകൾ ചോർന്നതെന്ന് കരുതുന്നു. ഇവ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ കെ.എം.ആർ.എൽ മെട്രോ പൊലീസിനെ സമീപിക്കുകയായിരുന്നു. കലൂർ കോർപ്പറേറ്റ് ഓഫീസിലെ ഐ.ടി വിഭാഗത്തിലുള്ള കമ്പ്യൂട്ടറും പ്രിന്ററും ഹാക്ക് ചെയ്ത് മറ്റൊരു ഇമെയിലിലേക്ക് വിവരങ്ങൾ ചോർത്തിയെന്നാണ് കെ.എം.ആർ.എല്ലിന്റെ പരാതി. രേഖകൾ ചോർന്നത് കമ്പനിയുടെ സുരക്ഷയെയും ജീവനക്കാരുടെ സ്വകാര്യതയെയും സാരമായി ബാധിച്ചതായി പരാതിയിൽ പറയുന്നു.

Leave A Comment