മനാമ : കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഗൾഫ് മേഖലയിൽ യുദ്ധ സാഹചര്യം ആയിരുന്നു എങ്കിലും ഒഐസിസി യുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നത് ആണെന്നും, കെ പി സി സി വർക്കിംഗ് പ്രസിഡന്റ് എന്ന നിലയിൽ നിങ്ങളെ അഭിനന്ദിക്കുന്നു എന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. വിമാനയാത്ര ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഇവിടെയുള്ള പ്രവാസി കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ കൺവൻഷനുകളും, ഭവന സന്ദർശനം അടക്കമുള്ള പ്രവർത്തനം, നാട്ടിലെ പ്രവാസി കുടുംബങ്ങൾ യൂ ഡി എഫ് ന് വളരെ ഗുണം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണക്കാർ കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ച ഇടത് പക്ഷ സർക്കാർ ആണെന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച സംസ്ഥാന ടുറിസം – സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണു നാഥ് ആരോപിച്ചു.
ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ ക്ക് കാരണം അധികാരത്തിൽ എത്തിയ കേവലം മൂന്ന് മാസം മാത്രം പ്രായമുള്ള സർക്കാർ ആണെന്ന ആരോപണം കേവലം രാഷ്ട്രീയ ആരോപണമായി മാത്രമെ ജനങ്ങൾ കരുതു.
കേരളത്തിലെ വൈദ്യുതി ഉപഭോഗത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം മാത്രമാണ് നമ്മൾ ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ പത്തു വർഷം അധികാരത്തിൽ ഇരുന്ന സർക്കാർ വൈദ്യുതി ഉത്പാദനം വർധിപ്പിക്കാൻ എന്തു പദ്ധതി ആണ് ആരംഭിച്ചത്. നമ്മുടെ സമീപ സംസ്ഥാനങ്ങൾ വൈദ്യുതി ഉപഭോഗത്തിന്റെ അറുപതു മുതൽ എഴുപത്തിയഞ്ച് ശതമാനം വരെ അവർ ഉത്പാദിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം മാത്രം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെകാരണക്കാർ കേവലം മൂന്നു മാസം മാത്രം അധികാരത്തിൽ എത്തിയ സർക്കാർ ആണെന്ന് ആരെങ്കിലും ധരിക്കുമോ. ഇപ്പോൾ ഈ പ്രതിസന്ധിയെ മാനേജ് ചെയ്യുന്നത് മാത്രമാണ് യൂ ഡി എഫ് സർക്കാർ. കാലാവസ്ഥ വ്യതിയാനം മുൻ കൂട്ടി കണ്ടുകൊണ്ട് ഉള്ള പ്രവർത്തനങ്ങൾ നടത്തേണ്ടിയിരുന്നത് മുൻ സർക്കാർ ആയിരുന്നു. അധികാരത്തിൽ എത്തി മൂന്നു മാസം മാത്രമായിട്ടുള്ള സർക്കാരിന് എങ്ങനെ പ്രതിസന്ധികൾ മുൻ കൂട്ടി കാണുവാൻ സാധിക്കും.
ഈ ഗവൺമെന്റിൽ ജനങ്ങൾ വലിയ പ്രതീക്ഷ ആണ് അർപ്പിച്ചിരിക്കുന്നത്. ആ പ്രതീക്ഷകൾ നിലനിർത്തികൊണ്ട് തന്നെയാണ് നമ്മുടെ സർക്കാർ മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റികൾ നമ്മൾ പൂർത്തിയാക്കി മുന്നോട്ട് പോകുന്നു. ഈ ഗവൺമെന്റ് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ വന്ന് ഒരു മണിക്കൂറിനുള്ളിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ തന്നെ സ്ത്രീകൾക്ക് നമ്മൾ വാഗ്ദാനം ചെയ്ത പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിആരംഭിക്കുന്നതിന് തീരുമാനം എടുക്കുവാൻ സാധിച്ചു. തൊട്ടടുത്ത മന്ത്രിസഭാ യോഗത്തിൽ വയോജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതി ആരംഭിക്കുന്നതിന് വേണ്ടിയുള്ള തീരുമാനം എടുക്കുവാനും സാധിച്ചു. കഴിഞ്ഞ ഓണകാലഘട്ടത്തിൽ എല്ലാ വകുപ്പുകളും അഭിമാനകരമായ പ്രവർത്തനം കാഴ്ചവച്ചു. സിവിൽസപ്ലൈസ്, കൃഷി, ട്രാൻസ്പോർട്ട്, ടുറിസം അടക്കം എല്ലാ വകുപ്പുകളും അഭിമാനകരമായ പ്രവർത്തനം ആണ് കാഴ്ച വച്ചത്. ടുറിസം വകുപ്പിന് കീഴിൽ കേരളത്തിലെ എല്ലാ ജില്ലകയിലുമായി എണ്ണായിരത്തിൽ അധികം കലാകാരൻമാർക്ക് അവസരം ലഭിച്ചു എന്നും പി സി വിഷ്ണുനാഥ് അറിയിച്ചു.
ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ സി, സൈദ് എം എസ്, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.മുതിർന്ന കോൺഗ്രസ് നേതാവ് സി പി വർഗീസ്,ഒഐസിസി നേതാക്കൾ ആയ സന്തോഷ് നായർ, അലക്സ് മഠത്തിൽ, സിജു പുന്നവേലി, സന്തോഷ് ബാബു, സൽമാനുൽ ഫാരിസ്, റഷീദ് മുയിപ്പോത്ത് , നിജിൽ രമേശ്,മുനീർ യൂ,ഷാജി പൊഴിയൂർ, നാസർ തൊടിയൂർ, ശോഭ സജി, ലൈജു, വിൻസെന്റ് കക്കയം, കിഷോർ, റാഫി സെൻട്രൽ മാർക്കറ്റ്, ബിജുബാൽ, നൈസാo, മനോജ് മാത്യു, ഫൈസൽ പട്ടാണ്ടി, സിജി
എന്നിവർ നേതൃത്വം നൽകി.