പ്രവാസി ഭാരതീയ ദിനാഘോഷം; പ്രവാസികൾ രചിച്ച ഗ്രന്ഥങ്ങൾക്ക് മത്സരം സംഘടിപ്പിക്കുന്നു

  • Home page
  • Business & Strategy
  • പ്രവാസി ഭാരതീയ ദിനാഘോഷം; പ്രവാസികൾ രചിച്ച ഗ്രന്ഥങ്ങൾക്ക് മത്സരം സംഘടിപ്പിക്കുന്നു

പ്രവാസി ഭാരതീയ ദിനാഘോഷം; പ്രവാസികൾ രചിച്ച ഗ്രന്ഥങ്ങൾക്ക് മത്സരം സംഘടിപ്പിക്കുന്നു


പ്രവാസി ഭാരതീയ ദിനാഘോഷ ( കേരളം ) ത്തിന്റെ 2027 – ലെ രജത ജൂബിലി ആഘോഷം പ്രമാണിച്ചു പ്രവാസികളുടെ സർഗ്ഗ വൈഭവം പ്രോത്സാഹിപ്പിക്കുന്നതിന് പ്രവാസികൾ രചിച്ച ഗ്രന്ഥങ്ങൾക്ക് മത്സരം സംഘടിപ്പിക്കുവാൻ സംഘാടക സമിതി തീരുമാനിച്ചു.

നോവൽ, കഥ, നാടകം, കവിതാ സമാഹാരം ഇതിൽ ഏതെങ്കിലും ഒന്ന് മത്സരത്തിനയക്കാം. ഒരൊറ്റ പട്ടികയിലുൾപ്പെടുത്തി മികച്ച രചനാ വൈഭവം കണ്ടെത്തി ഒന്നു, രണ്ട്, മൂന്നു സ്ഥാനങ്ങൾക്ക് തിരഞ്ഞെടുക്കുന്നതാണ്. യഥാക്രമം 15000, 10000, 7000 എന്നിങ്ങനെ ക്യാഷ് പ്രൈസിനോടൊപ്പം ഫലകവും പ്രശസ്തിപത്രവും മികച്ച ഗ്രന്ഥങ്ങൾക്ക് നൽകും. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ എഴുത്ത് പ്രതിയോ, അച്ചടിച്ചതോ അയക്കാവുന്നതാണ്.

പ്രവാസിയെന്നു തെളിയിക്കുന്നതിന് വിസ അടിച്ചിട്ടുള്ള പാസ്പോർട്ട് കോപ്പിയോ, വിദേശ സർക്കാർ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡോ ഫോട്ടോയുൾപ്പെടെ അയക്കേണ്ടതാണ്. വിലാസം: ചെയർമാൻ, പ്രവാസി ഭാരതീയ ദിനാഘോഷ കമ്മിറ്റി, ബിസ്മി, ഗാന്ധിനഗർ, തിരുവനന്തപുരം 695008., കേരളം ഇന്ത്യ എന്ന വിലാസത്തിൽ ഒക്ടോബർ 30 നകം രചനകൾ എത്തിക്കേണ്ടതാണ്. വിവരങ്ങൾക്ക് 00971 984713456 നമ്പരിൽ ബന്ധപ്പെടുക.

പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്
ജനറൽ കൺവീനർ

Leave A Comment