ന്യൂഡൽഹി: എസ്ഐആർ പൂർത്തിയായ കേരളം അടക്കം സംസ്ഥാനങ്ങളിൽ എസ്ഐആർ പട്ടികയിൽനിന്ന് ഒഴിവായ വോട്ടർമാരെ തിരികെ ഉൾപ്പെടുത്താൻ നിർദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. അർഹരായ ആരെയും ഒഴിവാക്കരുതെന്ന് സംസ്ഥാന ഇലക്ടറൽ ഉദ്യോഗസ്ഥരെ കമ്മീഷൻ അറിയിച്ചു. പഴയ പട്ടികയും പുതിയ പട്ടികയും താരതമ്യം ചെയ്ത് ഒഴിവായവരെ കണ്ടെത്താനും നിർദേശത്തിൽ പറയുന്നു. ഇവരുടെ വീടുകളിൽ ഉൾപ്പെടെ പോയി ഫോം സിക്സ് വഴി വോട്ടർ പട്ടികയിൽ ചേർക്കണം. എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പഴയ ഫോം സിക്സ് ആകും ഉപയോഗിക്കുക. എസ്ഐആർ നടക്കുന്ന മഹാരാഷ്ട്രയിൽ വോട്ടർമാരെ ഒഴിവാക്കാൻ ധൃതി കാണിക്കരുതെന്ന് ഉദ്യോഗസ്ഥരോട് കമ്മീഷൻ അറിയിച്ചു.
സംശയത്തിന്റെ പേരിൽ മാത്രം ലിസ്റ്റിൽനിന്ന് ആരെയും ഒഴിവാക്കി നിർത്തരുതെന്നാണ് നിർദേശം. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ചർച്ച ചെയ്യുന്ന പാർലമെന്ററി സമിതി സുപ്രീംകോടതിയിലേക്കുള്ള സന്ദർശനം മാറ്റിവച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന സന്ദർശനമാണ് സമിതി മാറ്റിയത്.

