സൽമാനിയ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം നഴ്സുമാരുടെ കൂട്ടായ്മയായ AEINA (എഇന)-യുടെ നേതൃത്വത്തിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.2026 സെപ്റ്റംബർ 29-ന് Indian Delight-ൽ നടന്ന ഓണാഘോഷ പരിപാടിയിൽ AEINA അംഗങ്ങളും ആവേശപൂർവ്വം പങ്കെടുത്തു.പരിപാടിക്ക് സിസ്റ്റർ ജോലൈറ്റ് സ്വാഗതം ആശംസിച്ചു. സിസ്റ്റർ റാണി, അലൻ എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.ലൈറ്റ് ഫ്യൂഷൻ ഗാനങ്ങൾ, ഗ്രൂപ്പ് ഡാൻസ്, വിവിധതരം ഗെയിമുകൾ, ആവേശകരമായ വടംവലി തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സിസ്റ്റർമാരായ ബിന്ദു, ഷോളി, ബ്ലെസി, സെമി, സിനു, കുഞ്ഞമ്മ, ജോർജ്, അനിൽ, അലൻ, അരുൺ ,സനീഷ് എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു.സ്നേഹവും സൗഹൃദവും ഒരുമയും പങ്കുവെച്ച മനോഹരമായ ഓണാഘോഷമായി AEINA ഓണം 2026 മാറി.
