ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2026 ൻ്റെ ഭാഗമായുള്ള ഓണ ചന്ത ഒക്ടോബർ 3 ന്

  • Home page
  • Business & Strategy
  • ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2026 ൻ്റെ ഭാഗമായുള്ള ഓണ ചന്ത ഒക്ടോബർ 3 ന്

ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2026 ൻ്റെ ഭാഗമായുള്ള ഓണ ചന്ത ഒക്ടോബർ 3 ന്


ബഹ്‌റൈൻ മീഡിയ സിറ്റി അണിയിച്ചൊരുക്കുന്ന ശ്രാവണ മഹോത്സവം 2026 നോട് അനുബന്ധിച്ച് , ഒക്ടോബർ 3 ശനിയാഴ്ച ഓണചന്ത സംഘടിപ്പിക്കുന്നു .ബിഎംസി അങ്കണത്തിൽ ശനിയാഴ്ച വൈകിട്ട് ഏഴുമണിമുതലാണ് ഓണചന്ത അരങ്ങേറുക.പരിപാടിയിൽ മുഖ്യാതിഥികളായി അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ കാത്തുസച്ചിൻ ദേവ് ,ഫിലിം പ്രൊഡ്യൂസറും ജീവകാരുണ്യ പ്രവർത്തകനുമായ ഇടത്തോടി ഭാസ്കരൻ വിശിഷ്ടാതിഥിയായി ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ പങ്കെടുക്കും.മലയാളിക്ക് ആവശ്യമുള്ള തനി നാടൻ വിഭവങ്ങളും വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായാണ് ബി എം സി യുടെ ഓണച്ചന്ത എത്തുക .പായസം മിക്സ്, പഴം ചിപ്സ്, ശർക്കര വരട്ടി, അച്ചാർ, പപ്പടം, തുടങ്ങിയവ അടക്കം സ്റ്റാളുകളിൽ ലഭ്യമാക്കും .വീട്ടിൽ നിന്നു തയാറാക്കുന്ന കൊതിയൂറുന്ന വിഭവങ്ങളായ പഴംപൊരി, പരിപ്പുവട തുടങ്ങിയ നാടൻ വിഭവങ്ങളും, ഉപ്പിലിട്ടതും ഓണച്ചന്തയിൽ ഉണ്ടാകും .ബഹ്‌റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഓണച്ചന്ത ജനറൽ കൺവീനർ മുഹമ്മദ് തൻസീർ , ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന് നൽകി കൊണ്ട് ഓണചന്തയുടെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു .

ചടങ്ങിൽ ശ്രാവണ മഹോത്സവം 2026 ആക്ടിങ് ചെയർമാൻ അജി പി ജോയ്, സൈദ് ഹനീഫ, ഇ വി രാജീവൻ ,അൻവർ നിലമ്പൂർ ,മണിക്കുട്ടൻ ശ്രാവണ മഹോത്സവം 2026 കൺവീനർമാർ,സംഘാടകസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

രുചി വൈവിധ്യങ്ങളുടെ വിപുലമായ ശേഖരമാണ് ഓണച്ചന്തയിൽ ഉണ്ടാവുക എന്നും ഏവരെയും ഓണാഘോഷങ്ങളുടെ ഭാഗമാകാൻ ബിഎംസിയിലേക്ക് ക്ഷണിക്കുന്നു എന്നും ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2026 ആക്ടിങ്ങ് ചെയർമാൻ അജി പി ജോയ് , ജനറൽ കൺവീനർ ബിജു കൂരോപ്പട,ചീഫ് കോഡിനേറ്റർ സുനീഷ് എം എസ് എന്നിവർ അറിയിച്ചു . ഓണച്ചന്തയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഓണച്ചന്ത ജനറൽ കൺവീനർ മുഹമ്മദ് തൻസീറിനെ 35443450,ജോയിൻ കൺവീനർമാരായ ഷക്കീല മുഹമ്മദലിയെ 33574006,മായ അച്ചുവിനെ 33826339,ഷംല നസീറിനെ 34250616 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം .

Leave A Comment