യുദ്ധക്കളമായി ഡൽഹി: 2500 പേർ കസ്റ്റഡിയിൽ

യുദ്ധക്കളമായി ഡൽഹി: 2500 പേർ കസ്റ്റഡിയിൽ


ന്യൂഡൽഹി: യുദ്ധക്കളമായി ഡൽഹി തു‌ടരുന്നതിനി‌ടെ2500 പേർ കസ്റ്റഡിയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവരടക്കം 2500 പേരെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. കോണാട്ട് പ്ലേസ് ഇന്നർ സർക്കിളിൽ വൈകിട്ട് 5 മണിയോടെ വീണ്ടും വിദ്യാർഥി പ്രതിഷേധമുണ്ടായി. റോഡിൽ കുത്തിയിരുന്ന് വിദ്യാർ‍ഥികൾ പ്രതിഷേധിച്ചു. കേന്ദ്രസേനയടക്കം രംഗത്തെത്തി വിദ്യാർഥികളെ വലിച്ചിഴച്ച് മാറ്റാൻ ശ്രമം തുടങ്ങി.

അറസ്റ്റു ചെയ്ത പിണറായി വിജയനെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. രണ്ടര മണിക്കൂർ വാഹനത്തിൽ വിവിധയിടങ്ങളിൽ കറക്കിയശേഷമാണ് സ്റ്റേഷനിലെത്തിച്ചത്. കടുത്ത ചൂടിനിടെ കുടിക്കാൻ വെള്ളമോ ഭക്ഷണമോ പൊലീസ് നൽകിയില്ല. സ്റ്റേഷനിൽ എത്തിച്ചശേഷം കേരള ഹൗസിൽ നിന്നാണ് വൈകുന്നേരത്തോടെ വെള്ളവും മരുന്നും ഭക്ഷണവും എത്തിച്ചത്. വായിൽ പാസ്റ്റർ ഒട്ടിച്ച് ഡൽഹിയിലെ സൗത്ത് അവന്യുവിൽ പ്രതിഷേധിക്കുമ്പോഴാണ് മമതയെ കസ്റ്റഡിയിൽ എടുത്തത്. അഞ്ച് തൃണമൂൽ എംപിമാരേയും മമതയ്‌ക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു

Leave A Comment