ഫോം 7 ഉപയോഗം പരിമിതമാക്കണമെന്ന തിരുത്തൽ നിർദേശവുമായി കമ്മിഷൻ

  • Home page
  • Business & Strategy
  • ഫോം 7 ഉപയോഗം പരിമിതമാക്കണമെന്ന തിരുത്തൽ നിർദേശവുമായി കമ്മിഷൻ

ഫോം 7 ഉപയോഗം പരിമിതമാക്കണമെന്ന തിരുത്തൽ നിർദേശവുമായി കമ്മിഷൻ


ന്യൂഡൽഹി: വോട്ടർമാരെ കൂട്ടത്തോടെ വെട്ടിനീക്കാൻ ഫോം 7 ദുരുപയോഗം ചെയ്തെന്ന പരാതിയിൽ ‌നടപടികളിൽ തിരുത്തലുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. സിജെപിയുടെ പ്രക്ഷോഭം ഇന്നു തുടങ്ങാനിരിക്കെയാണ് ഫോം 7 ഉപയോഗം പരിമിതപ്പെടുത്തണമെന്ന നിർദേശം ഇന്നലെ വൈകിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്കു നൽകിയത്. നേരിട്ടോ തപാലിലോ കൂട്ടത്തോടെ ഫോം 7 ലഭിച്ചാൽ സ്വീകരിക്കരുത്. ഒരാൾ പ്രതിദിനം അഞ്ചോ അതിലധികമോ ഫോം 7 നൽകിയിട്ടില്ലെന്ന് ഇആർഒമാർ പരിശോധിച്ച് ഉറപ്പാക്കണമെന്ന്‌ നിർദ്ദേശമുണ്ട്‌. എസ്ഐആർ നടക്കുമ്പോൾ കരടുപട്ടിക പ്രസിദ്ധീകരിക്കുംമുൻ‌പ് പ്രതിദിനം 50 ഫോം7 വരെ നൽകാൻ ബിഎൽഒമാർക്ക് അനുമതി നൽകിയിരുന്നു. ഇതു വ്യാപകമായി ദുരുപയോഗം ചെയ്തെന്നായിരുന്നു പരാതി. തെലങ്കാനയിലും കർണാടകയിലും ഇതു സംബന്ധിച്ചു കേസെടുത്തിട്ടുണ്ട്.

ഇനിമുതൽ എസ്ഐആറിനിടെ ആക്ഷേപങ്ങൾ നൽകാനുള്ള സമയപരിധിയിൽ ഒരാൾക്ക് പരമാവധി 10 ഫോം7 മാത്രമേ നൽകാൻ സാധിക്കൂ. വോട്ടർപട്ടികയുടെ തുടർപരിഷ്കരണം നടക്കുമ്പോൾ പരമാവധി അഞ്ചും. ഫോം7 നൽകുന്നയാളുടെ യഥാർഥ ഒപ്പിനു പകരം സീൽ പതിപ്പിച്ചാൽ സ്വീകരിക്കരുത്. അപേക്ഷകൻ അതേ മണ്ഡലത്തിലെ വോട്ടറാണെന്ന് ഉറപ്പാക്കണം. ആക്ഷേപം യഥാർഥമാണെങ്കിലേ വോട്ടറെ ഹിയറിങ്ങിനു വിളിപ്പിക്കാവൂ. യഥാർ‌ഥവോട്ടറെ നീക്കാനാണ് ഫോം7 നൽകിയതെങ്കിൽ ജനപ്രാതിനിധ്യ നിയമത്തിലെ 31ാം വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കണമെന്നും ഇആർഒമാരോടു നിർദേശിച്ചു.

Leave A Comment