ബിഎംസിയും ടഗ് ഓഫ് വാർ അസോസിയേഷനുമായി സഹകരിച്ച് ബിഎംസി എവർറോളിംഗ് ട്രോഫിക്കും, ടഗ് ഓഫ് വാർ ഒരുക്കുന്ന പ്രൈസ് മണിക്കും വേണ്ടിയുള്ള വടംവലി മത്സരം ഒക്ടോബർ 16 വെള്ളിയാഴ്ച വൈകിട്ട് സംഘടിപ്പിക്കുന്നു .ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷമായ ബി എം സി ശ്രാവണ മഹോത്സവം 2026 ൻ്റെ ഭാഗമായി, ആണ് മത്സരം ഒരുക്കുക. ഈ സീസണിലെ ആദ്യത്തെ തോൽവലി മാമാങ്കം (400+ 5 kg ) ഫൈവ്സ് ടൂർണമെൻ്റും ഇതിനോട് അനുബന്ധിച്ച് സംഘടിക്കും .ബഹ്റൈനിലെ വടംവലിക്കാരുടെ ഉന്നമനത്തിനും വടംവലിയെ ജനകീയമാക്കുന്നതിനും വേണ്ടി പ്രയത്നിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ ടഗ് ഓഫ് വാർ അസോസിയേഷനുമായി സഹകരിച്ച് സൽമാനിയ അൽ ഖാസിയ ഗ്രൗണ്ടിൽ ഒരുക്കിയ കോർട്ടിലാണ് വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതൽ വാശിയേറിയ മത്സരങ്ങൾ നടക്കുക. ഒന്ന് മുതൽ നാല് സ്ഥാനങ്ങൾ വരെ കരസ്ഥമാക്കുന്ന ടീമിന് എവറോളിംഗ് ട്രോഫിയും മെഡലും , സമ്മാനിക്കുന്നതായിരിക്കും. ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിൻ്റെ നേതൃത്വത്തിൽ ,ശ്രാവണ മഹോത്സവം 2026 ആക്ടിങ് കമ്മിറ്റി ചെയർമാൻ അജി പി ജോയ് , ജനറൽ കൺവീനർ ബിജു കൂരോപ്പട ,ടഗ് ഓഫ് വാർ അംഗങ്ങൾ ,മറ്റ് സംഘാടക സമിതി അംഗങ്ങൾ എന്നിവർ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു. ബിഎം സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വടംവലി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ഫ്രാൻസിസ് കൈതാരത്ത് നിർവഹിച്ചു .

ശ്രാവണമഹോൽത്സവം ആക്റ്റിങ് ചെയർമാൻ അജി പി ജോയ് ,ശ്രാവണം ജനറൽ കൺവീനർ ബിജു കൂരോപ്പട,കോർഡിനേറ്റർ സുനിഷ്, കമ്മറ്റി അംഗങ്ങൾ, മാധ്യമ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ഈ വി രാജീവൻ, ടഗ് ഓഫ് വാർ അസോസിയേഷൻ ഭാരവാഹികളായ ഷജിൽ ആലക്കൽ, സജി, ഗിരി, അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.ഏവരും വാശിയേറിയ പോരാട്ടം കാണാൻ സൽമാനിയ അൽ ഖാദിസിയ ക്ലബ്ബ് ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് ഫ്രാൻസിസ് കൈതാരത്തും , ടഗ് ഓഫ് വാർ അസോസിയേഷൻ ഭാരവാഹികളും അഭ്യർത്ഥിച്ചു. മത്സരങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഗിരീഷിനെ 36962896 എന്ന നമ്പറിലോ , സജിയെ 38871305 എന്ന നമ്പറിലോ ,അഭിലാഷിനെ 36592290 എന്ന നമ്പറിലോ ബന്ധപ്പെടാം എന്നും ഭാരവാഹികൾ അറിയിച്ചു .
