ബഹ്റൈനിലെ പ്രശസ്ത കലാ വിദ്യാലയമായ ഐമാക് കൊച്ചിൻ കലാഭവനിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.വിജയദശമി ദിനമായ ഒക്ടോബർ 21 ന് സെഗയ , ഗുദൈബിയ സെൻ്ററുകളിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിക്കും .കലാരംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ക്ലാസിക്കൽ ഡാൻസ് സിനിമാറ്റിക് ഡാൻസ് കർണാട്ടിക് മ്യൂസിക് ഇൻസ്ട്രുമെന്റൽ മ്യൂസിക് , ഫൈൻ ആർട്ട്സ് , മാർഷൽ ആർട്സ്, ചെസ് എന്നിവയിലാണ് വിജയദശമി ദിനത്തിൽ ഐമാക് കൊച്ചിൻ കലാഭവനിൽ വിദ്യാരംഭത്തിനുള്ള അവസരം ഒരുക്കുന്നത്.
ഐമാക് കൊച്ചിൻ കലാഭവന്റെ സെഗയാ സെന്ററിൽ വിദ്യാരംഭ ചടങ്ങുകൾ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് 5 മുതൽ 7 വരെയും, ഗുദൈബിയിലുള്ള സെൻറ്ററിൽ വൈകിട്ട് 7 മണി മുതൽ 9 മണി വരെയും ആണ് നടക്കുക .കേരളത്തിലെ പ്രഗൽഭരും പ്രശസ്തരുമായ അധ്യാപകരുടെ നേതൃത്വത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ ഒരുക്കുക .പുതിയ വിദ്യാർത്ഥികൾക്ക് ഒപ്പം കൊച്ചിൻ കലാഭവനിൽ പഠിക്കുന്ന റെഗുലർ വിദ്യാർത്ഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിന് പാഠ്യേതര വിഷയങ്ങളും അത്യന്താപേക്ഷിതമാണ് എന്നും പുസ്തകങ്ങളിൽ നിന്നുള്ള അറിവിനപ്പുറം ജീവിതവിജയത്തിന് ആവശ്യമായ പ്രായോഗിക കഴിവുകൾ വളർത്തിയെടുക്കാൻ ഇവ സഹായിക്കുന്നു എന്നും ബി എം സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അഭിപ്രായപ്പെട്ടു.വിദ്യാരംഭത്തിനു വേണ്ടിയുള്ള രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 38096845,38342900,38094806,17695607 എന്നീ നമ്പറുകളിൽ വിളിക്കാം.
