അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ലക്കിഡ്രായിൽ ബഹ്റൈൻ പ്രവാസി യടക്കം നാല് ഇന്ത്യക്കാർക്ക് സ്വർണക്കട്ടി ലഭിച്ചു. 200 ഗ്രാമിന്റെ 24 കാരറ്റ് സ്വർണക്കട്ടിയാണ് ഇവർക്ക് സമ്മാനമായി ലഭിക്കുക. ജിജോയ് വിശ്വനാണ് സമ്മാനം നേടിയ മലയാളി, 2007 മുതൽ ഷാർജയിൽ താമസിക്കുന്ന ജിജോയ് പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ടിക്കറ്റ് എടുത്തത്.ബഹ്റൈനിൽ ഓഫീസ് ബോയി ആയി ജോലി ചെയ്യുന്ന അരുണ കൃഷ്ണപ്പ കിടിയൂരാണ് രണ്ടാമത്തെ വിജയി. കഴിഞ്ഞ 23 വർഷമായി ബഹ്റൈൻ പ്രവാസിയാണ് . ബംഗലുരു സ്വദേശിയായ സദാത്തുള്ള ഷരീഫ് ആണ് മറ്റൊരു വിജയി. സിവിൽ എൻജിനീയറായ അദ്ദേഹം ഒരുവർഷമായി ദുബായിലാണ്. വിജയികളിൽ ഇത്തവണ ഒരു വനിതയുമുണ്ട്. മുംബയ് സ്വദേശിയായ മനീഷ് ഹർഷൽ കസാത് ആണ് വിജയി. പത്ത് വർഷമായി ഷാർജയിൽ താമസിക്കുന്ന മനീഷ മൂന്നുവർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നു.
ഒക്ടോബറിൽ ഗ്രാൻഡ് പ്രൈസ് ആയി 25 മില്യൺ ദിർഹം നേടാനാണ് അവസരം. നവംബർ മൂന്നിനാണ് ലൈവ് ഡ്രോ. അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാം. നവംബർ 3ന് തന്നെയാണ് ഡ്രോ. ഒക്ടോബറിൽ വീക്കിലി ഡ്രോകളിലൂടെ നാല് വിജയികൾക്ക് 200 ഗ്രാം, 24 കാരറ്റ് സ്വർണക്കട്ടികളാണ് ലഭിക്കുക.ഒക്ടോബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും മൂന്നു പേർക്ക് ബിഗ് സ്പിൻ കളിക്കാം. നവംബർ 3ന് ലൈവ് ഡ്രോയിൽ മൂന്നു പേരെ പ്രഖ്യാപിക്കും. ഡിസംബർ 3നാണ് അവർക്ക് ബിഗ് സ്പിന്നിൽ കളിക്കാൻ അവസരം. 1 മില്യൺ ദിർഹം വരെ സമ്മാനം നേടാം.രണ്ട് ഡ്രീം കാറുകളും ഈ മാസമുണ്ട്. റേഞ്ച് റോവർ വെലാർ (നവംബർ 3), നിസ്സാൻ പട്രോൾ (ഡിസംബർ 3) എന്നിവയാണ് കാറുകൾ.
