സീറോ മലബാർ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • സീറോ മലബാർ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

സീറോ മലബാർ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.


ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ സീറോ മലബാർ സൊസൈറ്റിയിൽ സിംസ്ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഭാഗമായി പ്രസിഡന്റ് ശ്രീ ബിജു ജോസഫ് ഇന്ത്യൻ ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ജോയ് പോളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സായുധ വിപ്ലവത്തിലൂടെ, തീവ്രവാദ പ്രവർത്തനങ്ങളിലൂടെയും വിജയം കൈവരിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ രാഷ്ട്രപിതാവ്,മഹാത്മാഗാന്ധിജി, അഹിംസ സിദ്ധാന്തം മുറുകെ പിടിച്ചു കൊണ്ട്, നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യസമര വിജയം തീർച്ചയായും അനുസ്മരിക്ക് തക്കതാണ്. പക്വതയാർന്ന ഇടപെടലുകളിലൂടെ സാമൂഹിക സമത്വത്തിനും, മതസൗഹാദകർക്കും സഹവർത്തി തിന്നും, പരസ്പര ബഹുമാനിച്ചുകൊണ്ട് മുന്നേറാൻ ഭാരത ജനതയ്ക്ക് കഴിയട്ടെ എന്ന് എന്ന് ബിജു ജോസഫ് പറഞ്ഞു. ഭാരതത്തിന്റെ സാന്ദ്രം നാളിതുവരെ കാത്തു സംരക്ഷിച്ച ധീര ജവാൻമാരെയും രാഷ്ട്ര നേതാക്കളെയും അനുസ്മരിച്ചുകൊണ്ട് എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ ചാൾസ് ആലുക്കാ നന്ദി പറഞ്ഞു. സിംസ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ സിംസ് ഭരണസമിതി അംഗങ്ങളും, ശ്രീ ജേക്കബ് വാഴപ്പള്ളി, മുൻ പ്രസിഡണ്ടായ ശ്രീ ബെന്നി വർഗീസ്, സന്നിഹിതരായിരുന്നു.

Leave A Comment