കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.


ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കെ സി എ ബഹ്റിൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.കെ സി എ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ കെ സി എ ആക്ടിങ് ജനറൽ സെക്രട്ടറി ജിൻസൺ പുതുശ്ശേരി സ്വാഗതം ആശംസിച്ചു. കെ സി എ  പ്രസിഡന്റ്‌ റോയ് സി ആന്റണി ഇന്ത്യൻ ദേശിയ പതാക ഉയർത്തി.
തുടർന്ന്  കെ സി എ അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു. കെ സി എ പ്രസിഡന്റ്‌ റോയ് സി ആന്റണി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

ഇന്ത്യയാണ് നമ്മുടെ ആത്മാവിൻറെ മാതൃഭൂമിയെന്നും ,ത്യാഗ പൂർണ്ണമായ സമരങ്ങളിലൂടെ മഹാത്മാഗാന്ധിജിയുടെ നേതൃത്വത്തിൽ നേടിയെടുത്ത ജനാധിപത്യ രാഷ്ട്രം ഇന്നും ലോകത്തിന് മാതൃകയാണ് എന്നും ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ നാം എന്നു പ്രതിജ്ഞ ബദ്ധരാണെന്നു അദ്ദേഹം സന്ദേശത്തിലൂടെ ഓർമിപ്പിച്ചു.വീശിഷ്ടാതിഥികളും, എക്സ്കോം അംഗങ്ങളും,കെ സി എ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

Leave A Comment