ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർ എഫ് ”) തേർഷ്ട് ക്വഞ്ചേഴ്സ് 2022 ടീമിന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിക്ക് ഇന്ന് സമാപനമായി. 2022 വേനൽക്കാലത്ത് ജോലികളിൽ ഏർപ്പെടുന്നവരുടെ ആരോഗ്യ൦ സംരക്ഷിച്ച് സുരക്ഷ ഒരുക്കുന്നതിന് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ പരിപാടിയിലുടെ ലക്ഷ്യം.
ജൂലൈ ആദ്യ വാരം ആരംഭിച്ച ഭക്ഷണവും ജലവും ഉൾപ്പെടെയുള്ളവയുടെ വിതരണം 12-ാമത്തെ ആഴ്ചയും തുടർന്നു . മറാസിയിലെ (ദിയാർ അൽ മുഹറഖ്) വർക്ക്‌സൈറ്റിൽ 550-ലധികം തൊഴിലാളികൾക്ക് ഇന്ന് (ശനിയാഴ്ച , 17 സെപ്തംബർ ) കുപ്പിവെള്ളം, ലാബാൻ , പഴം, സമൂസ, ബിരിയാണി എന്നിവ വിതരണം ചെയ്തു.ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി. അംബാസിഡർ വിതരണോദ്ഘാടനം നിർവഹിച്ച ചടങ്ങിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് ജാഫർ അൽ-ഹയ്കി, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ, ഹുസൈൻ അൽ ഹുസൈനി,ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല – എന്നിവർ പങ്കെടുത്തു .
ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി കെ തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡൈ്വസർ അരുൾദാസ് തോമസ്, ട്രെഷറർ മണി ലക്ഷ്മണമൂർത്തി , ജോയിന്റ് സെക്രട്ടറിമാരായ നിഷ രംഗരാജൻ, അനീഷ് ശ്രീധരൻ, ജോയിന്റ് ട്രഷറർ രാകേഷ് ശർമ, മറ്റു അംഗങ്ങളായ സുൽഫിഖർ അലി, സിറാജ്, ജവാദ് പാഷ, മുരളീകൃഷ്ണ , ശിവകുമാർ, നാസ്സർ മഞ്ചേരി, ക്ലിഫ്‌ഫോർഡ് കൊറിയ , സുധീർ തിരുനിലത് , സുനിൽ കുമാർ, പവിത്രൻ നീലേശ്വരം, ഹരി, രാജീവൻ, നൗഷാദ്, കൂടാതെ സെബാർകോ കമ്പനി സൈറ്റ് മാനേജർമാരായ അശ്വിൻ കൂടാതെ ദേവാനന്ദ് , സീനിയർ സൂപ്പർവൈസർ മുഹമ്മദ് സലീം, ബൊഹ്‌റ കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
ഏഴാം വർഷമാണ് ഐസിആർഎഫ് തേർഷ്ട് ക്വഞ്ചേഴ്സ് ടീം സമ്മർ അവയർനസ് കാമ്പയിൻ നടത്തുന്നത്. , എല്ലാ വർഷവും വേനൽക്കാല മാസങ്ങളിൽ (ജൂലൈ – സെപ്റ്റംബർ) ഈ പ്രതിവാര പരിപാടി സംഘടിപ്പിക്കുന്നുമുണ്ട് . വേനൽച്ചൂടിൽ ഏറ്റവുമധികം ബുദ്ധിമുട്ടുള്ള ജോലികളിൽ ഒന്നായതിനാൽ തൊഴിലാളികൾക്ക് കുപ്പിവെള്ളം, പഴങ്ങൾ, പൊതു അവബോധത്തിനായി ഉള്ള ഫ്ലയറുകൾ എന്നിവ വിവിധ വർക്ക്സൈറ്റുകളിൽ വിതരണം ചെയ്തു . കഴിഞ്ഞ 6 വർഷത്തിനിടയിൽ ഈ പരിപാടിയിലൂടെ 13,000 തൊഴിലാളികളിൾക്ക് ബോധവത്കരണം നടത്തി .
ഈ വർഷം ഇന്നടക്കം 12 പ്രതിവാര പരിപാടികൾ നടത്തുകയും 3700-ലധികം തൊഴിലാളികളിലേക്ക് പ്രവർത്തനങ്ങളുമയി കടന്ന് ചെല്ലുകയും ചെയ്തു.2016-ൽ തുടക്കമിട്ട ശേഷം ഏറ്റവും ഉയർന്ന രീതിയിൽ തൊഴിലാളികളികൾക്കിടയിൽ പ്രവർത്തിക്കാനും ഈ വർഷം സാധിച്ചു. ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയും മറ്റ് അഭ്യുദയകാംക്ഷികളുമാണ് ഇത്തരം ഒരു മഹത്തായ പ്രവർത്തനത്തിന് സഹായം ചെയ്തത് എന്ന് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ഭാരവാഹികൾ അറിയിച്ചു.