ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായതായി വിവരം. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചു. ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയർ ഇന്ത്യ തകർന്നത്. Boeing 787 എന്ന വിമാനമാണ് തകർന്നത്. മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം നടന്നത്.സംഭവസ്ഥലത്തേക്ക് പത്തിലധികം അഗ്നിശമനസേനാ യൂണിറ്റുകൾ എത്തിയിട്ടുണ്ട്.

