ഇടപ്പള്ളിയിൽ വാഹനാപകടം; മരിച്ചത് ആലപ്പുഴക്കാരായ വിദ്യാർഥികൾ

  • Home-FINAL
  • Kerala
  • ഇടപ്പള്ളിയിൽ വാഹനാപകടം; മരിച്ചത് ആലപ്പുഴക്കാരായ വിദ്യാർഥികൾ

ഇടപ്പള്ളിയിൽ വാഹനാപകടം; മരിച്ചത് ആലപ്പുഴക്കാരായ വിദ്യാർഥികൾ


കൊച്ചി: കാർ മെട്രോ പില്ലറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശികളായ മുനീർ, ഹാറൂൺ ഷാജി എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് വിദ്യാർഥികൾ ഗുരുതരാവസ്ഥയിലാണ്. ശനിയാഴ്ച പുലർച്ചെയാണ് ഇടപ്പള്ളിയിൽ അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ മെട്രോ പില്ലറിലിടിച്ചു കയറുകയായിരുന്നു. പുലർച്ചെ വാഹനഗതാഗതം കുറവായതിനാൽ അമിത വേഗം ഇവിടെ സാധാരണമാണെന്ന് പരിസരവാസികൾ പറയുന്നു.

Leave A Comment