ഇന്ന് പുലർച്ചെ തിരുവല്ല വെണ്ണിക്കുളത്ത് പാട്ടക്കാലയിൽ വെച്ച് ഉണ്ടായ അപകടത്തിൽ കീഴില്ലം സെൻറ് തോമസ് സ്കൂൾ ഹയർ സെക്കൻഡറി ഫിസിക്സ് അധ്യാപിക റെസി ടൈറ്റസ് മരണപ്പെട്ടത്.കോതമംഗലം MBTS എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായ ഭർത്താവിനൊപ്പം യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്.ഇവർ സഞ്ചരിച്ചിരുന്ന കാർ മിനി ടെമ്പോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അധ്യാപികയ്ക്ക് ജീവൻ നഷ്ടമായത്.പത്തനംതിട്ട സ്വദേശികളായ ഇവർ ഇപ്പോൾ കോതമംഗലത്താണ് താമസിക്കുന്നു.റെസി ടൈറ്റസിന്റെ പിതാവ് പത്തനംതിട്ട ചുരുളിക്കോട് പ്രൊഫ. ടൈറ്റസ് കോഴഞ്ചേരി കോളജ് റിട്ട. അദ്ധ്യാപകനാണ്.