ഒഐസിസി അടൂർ നിയോജക മണ്ഡലം കമ്മറ്റി ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ മരണമടഞ്ഞവരോടുള്ള ആദരസൂചക കമായി മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലി അർപ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. അടൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് സിബി അടൂർ അദ്ധ്യക്ഷതവഹിച്ച യോഗം ഒഐസിസി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ആക്ടിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ, ഐ വൈ സി ചെയർമാൻ നിസ്സാർ കുന്നത്തു കുളത്തിങ്കൽ , ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ, രാജേഷ് മുല്ലശ്ശേരി, ഷിബു ബഷീർ, എന്നിവർ പ്രസംഗിച്ചു, യോഗത്തിന് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സ്റ്റാൻലി കിളിവയൽ സ്വാഗതവും, ഷാജി ജോർജ് നന്ദിയും രേഖപ്പെടുത്തി.ബിനു ചാക്കോ, റെജി ചെറിയാൻ,ഷാബു കടമ്പനാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

