AEINA സമ്മർ ക്യാമ്പും കുടുംബ സംഗമവും സംഘടിപ്പിച്ചു

  • Home page
  • Business & Strategy
  • AEINA സമ്മർ ക്യാമ്പും കുടുംബ സംഗമവും സംഘടിപ്പിച്ചു

AEINA സമ്മർ ക്യാമ്പും കുടുംബ സംഗമവും സംഘടിപ്പിച്ചു


സൽമാനിയ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം നഴ്‌സുമാരുടെ കൂട്ടായ്മയായ AEINAയുടെ നേതൃത്വത്തിൽ സമ്മർ ക്യാമ്പും കുടുംബ സംഗമവും സംഘടിപ്പിച്ചു.ബുരിയിലെ അക്വാ പൂളിൽ വെച്ചാണ് പരിപാടി നടന്നത്.

കുടുംബാംഗങ്ങളോടൊപ്പം സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾക്കായി വിവിധ വിനോദ ഗെയിമുകളും മത്സരങ്ങളും നടത്തി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സൗഹൃദവും കുടുംബബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്ന തരത്തിൽ നടന്ന പരിപാടി എല്ലാവർക്കും മനോഹരമായ അനുഭവമായി.പരിപാടിയുടെ കോർഡിനേഷൻ അനിൽ, ജോർജ്, ഷോളി, സുമ, അഞ്ചു രാജ്, ബ്ലീസി, റാണി എന്നിവർ നിർവഹിച്ചു.

AEINAയുടെ നേതൃത്വത്തിൽ നടന്ന സമ്മർ ക്യാമ്പും കുടുംബ സംഗമവും അംഗങ്ങളുടെ കൂട്ടായ്മയും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുന്നതായി.

Leave A Comment