മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ 2025-2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൽമാനിയയിൽ നടന്ന ഏരിയ കൺവെൻഷനിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. മുഹമ്മദ് റജാസിനെ പ്രസിഡന്റായും, ജസ്റ്റിൻ ഡേവിസിനെ സെക്രട്ടറിയായും, കുമാർ അഗസ്റ്റിനെ ട്രഷററായും സമ്മേളനം തിരഞ്ഞെടുത്തു. അനിൽ ആറ്റിങ്ങൽ വൈസ് പ്രസിഡന്റായും, എബിൻ ഡിക്രൂസ് ജോയിന്റ് സെക്രട്ടറിയായും വരും വർഷങ്ങളിൽ ഏരിയയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
പൂർണമായും ജനാധിപത്യപരമായാണ് ഓരോ വർഷവും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഈ ഐ.വൈ.സി.സി രീതി പ്രവാസലോകത്ത് ഏറെ ശ്രദ്ധേയമാണ്. ഇതിന്റെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പിൽ ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായി നവാസ്, ഷമീർ, മണി, സനു, ജോസഫ് ദേവികുളം എന്നിവരെയും, സൽമാനിയ ഏരിയയിൽ നിന്നുള്ള ദേശീയ എക്സിക്യൂട്ടീവ് പ്രതിനിധികളായി സന്ദീപ്, ബ്ലെസ്സൻ മാത്യു, അനൂപ് തങ്കച്ചൻ, സുനിൽ കുമാർ, ഷബീർ മുക്കൻ, ഷഫീക് സൈഫുദ്ധീൻ, റിച്ചി കളത്തൂരത്ത്, ഹരി ഭാസ്കർ, രഞ്ജിത്ത് പേരാമ്പ്ര എന്നിവരെയും തിരഞ്ഞെടുത്തു.
2025-2026 വർഷത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ സജീവമായ സാനിധ്യമായ സൽമാനിയ മേഖലയിൽ സംഘടനയുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാനും ജീവകാരുണ്യ-സാമൂഹിക മേഖലകളിൽ കൂടുതലായി ഇടപെടാനും പുതിയ കമ്മിറ്റി മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആദർശങ്ങൾ ബഹ്റൈനിലെ യുവജനങ്ങൾക്കിടയിൽ എത്തിക്കാനും ഈ പുതിയ നേതൃത്വം മുന്നിട്ടിറങ്ങുമെന്നും ഭാരവാഹികൾ കൂട്ടിചേർത്തു.

