പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും തിരിച്ചടി; വേനല്‍ അവധിക്കാലത്ത് സര്‍വീസ് ചുരുക്കാൻ എയര്‍ലൈനുകള്‍

  • Home-FINAL
  • Business & Strategy
  • പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും തിരിച്ചടി; വേനല്‍ അവധിക്കാലത്ത് സര്‍വീസ് ചുരുക്കാൻ എയര്‍ലൈനുകള്‍

പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും തിരിച്ചടി; വേനല്‍ അവധിക്കാലത്ത് സര്‍വീസ് ചുരുക്കാൻ എയര്‍ലൈനുകള്‍


പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും വൻ തിരിച്ചടി നല്‍കി വേനലവധിക്കാലത്ത് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സർവീസുകള്‍ വെട്ടിച്ചുരുക്കാൻ ഒരുങ്ങി പ്രമുഖ എയർലൈനുകള്‍.പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധിയും ഇന്ധനവില വർദ്ധനവുമാണ് കാരണം. ഇൻഡിഗോ, എയർ ഇന്ത്യ, എമിറേറ്റ്‌സ് അടക്കമുള്ള കമ്പനികള്‍ സർവീസുകള്‍ കുറച്ചതോടെ ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുകയാണ്.ആഗോളതലത്തില്‍ ഈ വേനല്‍ക്കാല ഷെഡ്യൂളില്‍ നിന്ന് എഴുപത്തയ്യായിരത്തിലധികം സർവീസുകളാണ് വിമാനക്കമ്പനികള്‍ ഒഴിവാക്കിയത്. യുദ്ധപ്പശ്ചാത്തലത്തില്‍ ആകാശപാതകള്‍ അടച്ചതും പ്രവർത്തനച്ചെലവ് ഇരട്ടിയായതുമാണ് പ്രധാന പ്രതിസന്ധി. ഇൻഡിഗോ തങ്ങളുടെ പ്രധാനപ്പെട്ട ആറ് അന്താരാഷ്ട്ര സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവെച്ചു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ അന്താരാഷ്ട്ര സർവീസുകളില്‍ 27 ശതമാനവും ആഭ്യന്തര സർവീസുകളില്‍ 22 ശതമാനവും കുറവ് വരുത്താനാണ് എയർ ഇന്ത്യയുടെ തീരുമാനം. ഗള്‍ഫ് മേഖലയിലെ പ്രമുഖരായ എമിറേറ്റ്‌സും തങ്ങളുടെ ഫ്ലൈറ്റ് ഷെഡ്യൂളില്‍ 16 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.

Leave A Comment