പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അടിയന്തരമായി നാട്ടിലേക്ക് പോകേണ്ട പ്രവാസികൾ വളരെയേറെ ദുരിതമാണ് അനുഭവിക്കുന്നത്. വിവാഹം, മരണം, ചികിത്സ,ഉപരിപഠനം ഇത്തരം ആവശ്യങ്ങൾക്ക് നാട്ടിലേക്ക് പോകാൻ സാധിക്കാത്ത സാധാരണ പ്രവാസികൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഇത്തരം പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ വലിയ തുക മുടക്കേണ്ടി വരുന്നതാണ് പ്രധാന പ്രശ്നം.കുടുംബം ആയിട്ട് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ അനവധിയാണുള്ളത്.
ഈ സാഹചര്യത്തിൽ എയർ ഇന്ത്യയും, ഇന്ത്യൻ എക്സ്പ്രസ്സും, ഇൻഡിഗോയുമെല്ലാം സർവീസ് നടത്താൻ മുന്നോട്ടുവരുന്നതിന് കേന്ദ്ര ഗവൺമെന്റ് മാതൃകാപരമായ തീരുമാനങ്ങൾ എടുക്കണമെന്നും, കേരള സെക്ടറിലേക്ക് നേരിട്ടുള്ള സർവീസുകൾ എത്രയും പെട്ടെന്ന് നടത്താനുള്ള സാഹചര്യങ്ങൾ ഒരുക്കണമെന്നും, ബഹ്റൈൻ എ. കെ. സി. സി. ഉത്തരവാദിത്തപ്പെട്ട ഇന്ത്യയിലെ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.

