ആത്മസംഘർഷങ്ങളുടെയും,നൊമ്പരങ്ങളുടെയും ഇടയിൽ ചിരിയുടെ ബഹുവർണങ്ങൾ നർമ്മത്തിൽ ചാലിച്ച എ. കെ.സി.സി.യുടെ നർമ്മക്കൂട്ട് കലാഭവൻ ജോഷി ഉദ്ഘാടനം ചെയ്തു.ചിരി ഒരു പ്രത്യയശാസ്ത്രമാണ്. പലതരം വ്യാഖ്യാനങ്ങൾക്കും, വിശകലനങ്ങൾക്കും സാധ്യതയുള്ള ഒന്നാണ് ചിരിയെന്ന് എ.കെ.സി സി.യുടെ നർമ്മക്കൂട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് സുപ്രസിദ്ധ സിനിമാതാരം കലാഭവൻ ജോഷി പറഞ്ഞു.ചിരി എല്ലാ പ്രശ്നങ്ങളെയും നേരിടാനുള്ള ഒരു പ്രചോദനശക്തിയാണെന്നും, ചിരി ആത്മാവിനെ ഉയർത്തുന്ന ഒരു സാധനയാണെന്നും അധ്യക്ഷ പ്രസംഗത്തിൽ എ കെ സി സി പ്രസിഡണ്ടും, ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക പറഞ്ഞു.ജീവിത ചുറ്റുപാടുകൾ കലിഷിതമായിരിക്കുമ്പോൾ ശാന്തതയുടെ മനോഹരമായ പുഞ്ചിരികൾക്കായി ഈ പരിപാടി സംഘടിപ്പിച്ച എ കെ സി സി ഭാരവാഹികളെയും, കൺവീനർ റോബിൻ.കെ. സെബാസ്റ്റ്യനെ അഭിനന്ദിക്കുന്നതായും ആശംസ പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.പ്രീജി ജേക്കബ്, ബോബൻ ജോൺ, വിനോദ് ആറ്റിങ്ങൽ, ജോസഫ്.വി. എം., പോൾഉറുവത്ത്, ഐസക്, ജയ്സൺ, റിജു മൂഞ്ഞേലി, സ്റ്റാൻലി തോമസ്, മെയ് മോൾ ചാൾസ്, ലിവിൻ ജിബി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.പ്രോഗ്രാം കൺവീനർ റോബിൻ.കെ. സെബാസ്റ്റ്യൻ സ്വാഗതവും പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.

