വാർദ്ധക്യം ” ബാധ്യതയോ?? സാധ്യതയോ??? ബഹ്റൈൻ എ.കെ.സി. സി.ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • വാർദ്ധക്യം ” ബാധ്യതയോ?? സാധ്യതയോ??? ബഹ്റൈൻ എ.കെ.സി. സി.ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു

വാർദ്ധക്യം ” ബാധ്യതയോ?? സാധ്യതയോ??? ബഹ്റൈൻ എ.കെ.സി. സി.ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു


ഒറ്റപ്പെടുന്ന വാർദ്ധക്യത്തിന് തുണയാകാൻ കരുത്തേകുന്ന വഴികൾ തേടി ബഹറിൻ.എ.കെ. സി.സി ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു. ഈ വരുന്ന ജൂൺ 12ന് വൈകിട്ട് 7.30ന് കലവറ പാർട്ടി ഹാളിൽ വച്ച് താമരശ്ശേരി രൂപത ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.ബാല്യവും കൗമാരവും യൗവ്വനവും പിന്നിട്ട് എല്ലാവരും എത്തപ്പെടുന്ന ഒരു കാലമാണ് വാർദ്ധക്യം.കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുള്ള “ജീവിതത്തിന്റെ സായാഹ്നം” .കേരളത്തിൽ ഇന്ന് 20% ശതമാനത്തോളം പേർ വയോജനങ്ങൾ ആണ്.ഇത്തരമൊരു അവസ്ഥയിലാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ പുതിയ സർക്കാരിന്റെ വയോജന വകുപ്പ് പ്രത്യേക ശ്രദ്ധ നേടുന്നത്. ബഹ്റൈൻ.എ.കെ.സി. സി.യുടെ ” ചർച്ചാ സദസ്സിലൂടെ”.കേരള വയോജന മന്ത്രാലയത്തിന് പ്രവാസികളായ നമ്മുടെ അനുഭവങ്ങളിൽ നിന്ന് എന്തെല്ലാം നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കഴിയും എന്നതാണ് ബഹ്റൈ൯ A.K.C.Cയുടെ ലക്ഷ്യം.ഇന്ത്യയിൽ തന്നെ ആദ്യമായി വയോജനങ്ങൾക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ച സർക്കാർ ശരിയായ ദിശയിൽ 10 വർഷം പ്രവർത്തിച്ചാൽ കേരളത്തിന്റെ ആരോഗ്യ-സാമ്പത്തിക ഭൂപടം തിരുത്താൻ കഴിയുമെന്ന് ബഹാറൈൻ എ.കെ.സി. സി.ഭാരവാഹികൾ പറഞ്ഞു.പ്രവാസ ലോകത്തെ സാമൂഹ്യ- സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഏവരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.Contact number. 38980006

Leave A Comment