സംസ്ഥാന സർക്കാരിന്റെ പുതിയ വയോജന വകുപ്പ് ആരോഗ്യ ഭാരതത്തിന് കേരളത്തിന്റെ കൈനീട്ടമാണെന്ന് ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചിനാനിയിൽ പറഞ്ഞു. ബഹ്റൈൻ എ. കെ.സി.സി. യുടെ വാർദ്ധിക്കൃം ബാധ്യതയോ? സാധ്യതയോ? എന്ന ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആധുനിക മനുഷ്യ സമൂഹത്തിന്റെ വളർച്ചയുടെയും, പുരോഗതിയുടെയും അടിസ്ഥാനശിലയാകണം വയോജന വകുപ്പെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 3000 രൂപവാർദ്ധക്യ പെൻഷനും, അപേക്ഷകളിൽ സഹായം ചെയ്യുന്ന ഒരു വകുപ്പായി മാറാതെ, ഇതൊരു മാതൃകാ വകുപ്പായി മാറ്റണമെന്ന് സർക്കാരിനോട് ബിഷപ്പ് അഭ്യർത്ഥിച്ചു.ബഹ്റൈൻ എ.കെ.സി. സി.പ്രസിഡണ്ട് ചാൾസ് ആലുക്ക ചർച്ചാ സദസ്സിന് അധ്യക്ഷത വഹിച്ചു,ജനറൽ സെക്രട്ടറി ജീവൻ ചാക്കോ ചർച്ചവേദി നിയന്ത്രിച്ചു.

അക്ഷരക്കൂട്ട് കൺവീനർ ജോജി കുര്യൻ,ജിബി അലക്സ്,ജെനിറ്റ് ഷിനോയ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ബഹ്റൈൻ എ.കെ.സി. സി.ഭാരവാഹികളായ ജസ്റ്റിൻ ജോർജ്, ജെൻസൺ ദേവസി,മോൻസി മാത്യു, റോബിൻ.കെ. സെബാസ്റ്റ്യൻ,ഷിനോയി പുളിക്കൻ, ലിവിൻ ജിബി, മേയ്മോൾ ചാൾസ്, ജോളി ജോജി, സുനിൽ തോമസ് റാന്നി, വി എം ജോസഫ്, ജയ്സൺ, സോണി, പ്രീജി, ഐസക്, ലാലു മണിമലയിൽ എന്നിവർ സംസാരിച്ചു.റിജു മൂഞ്ഞേലി സ്വാഗതവും ജിബി അലക്സ് നന്ദി പറഞ്ഞു. ചർച്ചകളിൽ ഉരുത്തിരിഞ്ഞ മഹത്തായ ആശയങ്ങൾ കേരളസർക്കാരിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
