അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ബഹ്റൈനിൽ സംഘടിപ്പിച്ച ഇന്റർ-സ്‌കൂൾ സോഷ്യൽ എന്റർപ്രണർഷിപ്പ് ചലഞ്ച് ശ്രദ്ധേയമായി

  • Home-FINAL
  • Business & Strategy
  • അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ബഹ്റൈനിൽ സംഘടിപ്പിച്ച ഇന്റർ-സ്‌കൂൾ സോഷ്യൽ എന്റർപ്രണർഷിപ്പ് ചലഞ്ച് ശ്രദ്ധേയമായി

അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ബഹ്റൈനിൽ സംഘടിപ്പിച്ച ഇന്റർ-സ്‌കൂൾ സോഷ്യൽ എന്റർപ്രണർഷിപ്പ് ചലഞ്ച് ശ്രദ്ധേയമായി


ലോക ഹൈപ്പർടെൻഷൻ ദിനത്തിനോടനുബന്ധിച്ച് ആഗോള പൊതുജനാരോഗ്യ നിർദ്ദേശങ്ങളും ഉയർത്തിപ്പിടിച്ച് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് -മുഹറഖ് , ഇന്റർ-സ്കൂൾ സോഷ്യൽ എന്റർപ്രണർഷിപ്പ് ചലഞ്ച് സംഘടിപ്പിച്ചു. ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽ പൊതുജനാരോഗ്യ നവീകരണങ്ങൾ വളർത്തിയെടുക്കുന്നതിനാണ് ഈ പരിപാടി അൽഹിലാൽ സംഘടിപ്പിച്ചത്.ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ, ന്യൂ മില്ലേനിയം സ്‌കൂൾ, ക്രിയേറ്റിവിറ്റി പ്രൈവറ്റ് സ്‌കൂൾ (ജനബിയ), പാകിസ്ഥാൻ സ്‌കൂൾ (ഇസ ടൗൺ), ഇന്ത്യൻ സ്‌കൂൾ – ബഹ്‌റൈൻ, ഏഷ്യൻ സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ, ബംഗ്ലാദേശ് സ്‌കൂൾ ബഹ്‌റൈൻ, ക്വാളിറ്റി എഡ്യൂക്കേഷൻ സ്‌കൂൾ, ന്യൂ ഹൊറൈസൺ സ്‌കൂൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പരുപാടിയി പങ്കെടുത്തു. ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങിൽ, സാമൂഹ്യപ്രവർത്തകരായ എബ്രഹാം ജോൺ, സയ്യിദ് എന്നിവരും പങ്കെടുത്ത് കമ്മ്യൂണിറ്റി ആരോഗ്യ വിദ്യാഭ്യാസത്തിന് പങ്കെടുത്ത വിദ്യാർത്ഥി കൂട്ടായ്മകളെ അഭിനന്ദിച്ചു.ഡിജിറ്റൽ അവതരണങ്ങൾ,പ്രോജക്ടുകൾ , മറ്റ് അവതരണങ്ങൾ,എക്സിബിഷനുകൾ എന്നിവയും കുട്ടികൾ പ്രദർശിപ്പിച്ചിരുന്നു .ഡോ. രാഹുൽ അബ്ബാസ് (കൺസൾട്ടന്റ്, ഇന്റേണൽ മെഡിസിൻ), ഡോ. അമീറ എ. അമീർ (മെഡിക്കൽ പ്രാക്ടീഷണർ) എന്നിവരടങ്ങുന്ന മെഡിക്കൽ വിദഗ്ദ്ധ സമിതിയാണ് കുട്ടികളുടെ ഓരോ പ്രവർത്തനങ്ങളെയും വിലയിരുത്തി വിധി നിർണയം നിർവഹിച്ചത്. 100 ദിനാർ ക്യാഷ് പ്രൈസും ,ട്രോഫിയും മറ്റ് സമ്മാനങ്ങളുമായി ഏഷ്യൻ സ്കൂളിന് ഒന്നാം സ്ഥാനവും, 50 ദിനാർ ക്യാഷ് പ്രൈസ് മറ്റ് സമ്മാനങ്ങളുമായി ന്യൂ ഹൊറൈസൺ സ്‌കൂളിന് റണ്ണർ-അപ്പ് സ്ഥാനവും ലഭിച്ചു.

ഡോ. ശരത് ചന്ദ്രൻ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ), ആസിഫ് മുഹമ്മദ് (വൈസ് പ്രസിഡന്റ്), സഹൽ ജമാലുദ്ദീൻ (ഫിനാൻസ് മാനേജർ), ഫ്രാങ്കോ ഫ്രാൻസിസ് (മുഹറഖ് ബ്രാഞ്ച് ഹെഡ് ആൻഡ് ഗ്രൂപ്പ് ക്വാളിറ്റി മാനേജർ) എന്നിവരുൾപ്പെടെ അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് നേതൃത്വ സംഘവും പരിപാടിയിൽ പങ്കെടുത്തു.പ്രതിരോധ ആരോഗ്യ സംരക്ഷണത്തിനും കമ്മ്യൂണിറ്റി തലത്തിലുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ചടങ്ങിൽ ഡോക്ടർ ശരത് ചന്ദ്രൻ വ്യക്തമാക്കി. .യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ കുടുംബങ്ങളെ സജീവമായി പിന്തുണയ്ക്കുന്നതിന്, പങ്കെടുക്കുന്ന എല്ലാ സ്‌കൂളുകളിലെയും മുഴുവൻ വിദ്യാർത്ഥി സംഘടനകൾക്കും സൗജന്യ പീഡിയാട്രിക് കൺസൾട്ടേഷനുകൾ നൽകുന്നതിൽ അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് സന്തോഷിക്കുന്നു എന്നും 2026 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തന ശാഖകളിലും ഈ എക്‌സ്‌ക്ലൂസീവ് ആരോഗ്യ സംരക്ഷണ ആനുകൂല്യം ലഭ്യമാകും എന്നും വൈസ് പ്രസിഡൻറ് ആസിഫ് മുഹമ്മദ് അറിയിച്ചു . പരിപാടിയിൽ പങ്കെടുത്ത ഏവർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ നന്ദി അറിയിച്ചു.

Leave A Comment