അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് മനാമയിൽ ആശൂറ മെഡിക്കൽ ക്ലിനിക് ആരംഭിച്ചു:ഇമാം ഹുസൈൻ ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ബഹ്റൈൻ ആരോഗ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുത്തു

  • Home-FINAL
  • Business & Strategy
  • അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് മനാമയിൽ ആശൂറ മെഡിക്കൽ ക്ലിനിക് ആരംഭിച്ചു:ഇമാം ഹുസൈൻ ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ബഹ്റൈൻ ആരോഗ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുത്തു

അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് മനാമയിൽ ആശൂറ മെഡിക്കൽ ക്ലിനിക് ആരംഭിച്ചു:ഇമാം ഹുസൈൻ ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ബഹ്റൈൻ ആരോഗ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുത്തു


അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് മനാമയിൽ ആശൂറ മെഡിക്കൽ ക്ലിനിക് ആരംഭിച്ചു. ഇമാം ഹുസൈൻ ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ,ആശൂറ സീസണിൽ സമൂഹ സേവനത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി ആണ് , ആശൂറ മെഡിക്കൽ ക്ലിനിക്ക് അൽ ഹിലാൽ ആരംഭിച്ചത്.

ആശൂറയിൽ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി തുടർച്ചയായ നാലാം വർഷമാണ് അൽഹിലാൽ ഈ പരിപാടി സംഘടിപ്പിക്കുന്നത്.ഉത്ഘാടന ചടങ്ങിൽ ബഹ്‌റൈൻ ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസ്സൻ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സിഇഒ ഡോ. എജ്‌ലാൽ ഫൈസൽ അൽ അലവി, നിരവധി ഉദ്യോഗസ്ഥർ, കമ്മ്യൂണിറ്റി നേതാക്കൾ, സംഘാടക സമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.മുഹറം മാസത്തിലെ ആറാം തീയതി രാത്രി മുതൽ 10-ാം തീയതി രാത്രി വരെ വൈകുന്നേരം 7:00 മുതൽ പുലർച്ചെ 2:00 വരെ പ്രവർത്തിക്കുന്ന ആഷുറ മെഡിക്കൽ ക്ലിനികിൽ എല്ലാ ദിവസവും മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ സംരക്ഷണ വിദഗ്ധർ എന്നിവരുടെ സേവനവും ക്ലിനിക്കിൽ ലഭ്യമാണ്.അനുസ്മരണ കാലയളവിലുടനീളം വിലാപയാത്രക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് പ്രാഥമിക മെഡിക്കൽ കൺസൾട്ടേഷനുകൾ, പ്രഥമശുശ്രൂഷ സേവനങ്ങൾ, അടിയന്തര സേവനങ്ങൾ, ആവശ്യമായ ആരോഗ്യ സംരക്ഷണ പിന്തുണ എന്നിവ ക്ലിനിക്ക് നൽകുന്നു .ആശൂറ സീസണിൽ വിലാപയാത്രക്കാരെ സേവിക്കുന്നത് തങ്ങളുടെ മാനുഷിക ദൗത്യത്തിന്റെ ഒരു പ്രധാന ഭാഗമാണ് എന്നും തുടർച്ചയായ നാലാം വർഷവും ഈ സംരംഭം തുടരുന്നത് ബഹ്‌റൈൻ സമൂഹത്തോടുള്ള തങ്ങളുടെ ശക്തമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു എന്നും അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ സിഇഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു.അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിലെ ബിസിനസ് & സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്,മുഹറഖ് ബ്രാഞ്ച് ഹെഡും ഗ്രൂപ്പ് ക്വാളിറ്റി മാനേജരുമായ ഫ്രാങ്കോ ഫ്രാൻസിസ്, എന്നിവരും പരിപാടിയിൽ ആശംസകൾ നേർന്ന് സംസാരിച്ചു.

അൽ ഹി ലാൽ മാർക്കറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ എക്സിക്യൂട്ടീവ് മാനേജ്മെന്റ് ടീമിലെ അംഗങ്ങളും അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിലെ ജീവനക്കാരും ഉദ്ഘാടനത്തിൽ പങ്കെടുത്തു.ബഹ്‌റൈനിൽ മാനുഷിക മൂല്യങ്ങളോടും ,സാമൂഹിക സേവനത്തോടുമുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി വരും വർഷങ്ങളിലും ഈ സംരംഭം തുടരാൻ ആഗ്രഹിക്കുന്നു എന്നും അൽ ഹിലാൽ വ്യക്തമാക്കി.

Leave A Comment