അൽ ഒറൂബ ക്ലബ് ഫിഡെ റേറ്റഡ് ഓപ്പൺ റാപ്പിഡ് ചെസ് ടൂർണമെന്റിന്റെ ആറാം പതിപ്പിൽ സിറിയയുടെ അഗിയാദ് മെറോ കിരീടം ചൂടി .അൽ ഒറൂബ ക്ലബ് ഗെയിംസ് ഹാളിൽ നടന്ന ടൂർണമെൻറ് അഗിയാദ് മെറോ 7 ൽ 7 പോയിന്റുകളും നേടിയാണ് കിരീടം ചൂടിയത്.രണ്ടാം സ്ഥാനം: എസിഎം രുദ്ര (ഇന്ത്യ),മൂന്നാം സ്ഥാനം: എഎഫ്എം എലെസിയോ മാരിസ്കോട്ട്സ് (ഫിലിപ്പീൻസ്) എന്നിവർക്കും ലഭിച്ചു.ബഹ്റൈൻ താരം 12 വയസ്കാരൻ അലി അലബ്ബാസ് U1600 ജൂനിയർ/കിഡ്സ് ചാമ്പ്യൻ കിരീടം നേടി.രണ്ടാം സ്ഥാനം : നോയൽ എബ്രഹാം പുന്നൂസ്,മൂന്നാം സ്ഥാനം: വൈഷ്ണവ് സുമേഷ് എന്നിവർക്കും ,U 1500 ജൂനിയർ/കിഡ്സ് വിഭാഗത്തിൽ ഗണേഷ് ശ്രീ ചന്ദ്ര ഒന്നാം സ്ഥാനവും, ശ്രീറാം പളനിയപ്പൻ 2 ഉം ,അക്ഷിത് കിഷോർ 3ഉം സ്ഥാനങ്ങൾ നേടി.

നോൺ റേറ്റഡ് ജൂനിയർ/കിഡ്സ് വിഭാഗത്തിൽ ഇനിയൻ ദേവരാജ് വിജിൽ ചാമ്പ്യനായി.പുരസ്കാരദാന ചടങ്ങിൽ, പരിപാടിയുടെ മുഖ്യ സ്പോൺസറായ രതീഷ് പുത്തൻപുരയിൽ, ഡോ. ബസെം എ. കരീം, ബാസൽ എ. കരീം അൽ ഒരുബ ക്ലബ് ടൂർണമെന്റ് ഓർഗനൈസർ എന്നിവർ ബഹ്റൈനിലെ വളർന്നുവരുന്ന യുവതലമുറക്കായി ചെസ്സ് മത്സരങ്ങൾ നടത്തുന്നതിനുള്ള പ്രതിബദ്ധത വ്യക്തമാക്കി.

2025 ൽ ഔദ്യോഗിക FIDE റേറ്റിംഗുകൾ നേടുന്നതിനായി പ്രവർത്തിക്കുന്നതിനും യുവ കളിക്കാർക്ക് പതിവായി അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തെക്കുറിച്ചും രെതിഷ് പുത്തൻ പുരയിൽ അറിയിച്ചു.ദേശീയ ആർബിറ്റർമാരായ എൻ.എ. അഹമ്മദ് ഇബ്രാഹിം, എൻ.എ. സാലിഹ് ബുവാനെഖ് എന്നിവരുടെ പിന്തുണയോടെ എഫ്.എ. ആന്റണി പി. പെലായോയാണ് ടൂർണമെന്റ് നിയന്ത്രിച്ചത്. കൂടാതെ പരിശീലന ആർബിറ്റർമാരായ ഔൺ അലി, നജാ മഹ്ദി, യൂസഫ് അൽഖല്ലാഫ്, സാറാ ബോണാസർ എന്നിവരും പരിപാടിയിൽ ഉടനീളം പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.

