അഹമ്മദ് ജനാഹി ബഹ്റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

  • Home-FINAL
  • Business & Strategy
  • അഹമ്മദ് ജനാഹി ബഹ്റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

അഹമ്മദ് ജനാഹി ബഹ്റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ


ബഹ്റൈൻ എയർപോർട്ട് കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അഹമ്മദ് മുഹമ്മദ് ജനാഹിയെ നിയമിച്ചു .കമ്പനിയുടെ ചെയർമാൻ ഖാലിദ് ഹുസൈൻ താഖി യാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.അഹമ്മദ് ജനാഹിക്ക് വ്യോമയാന മേഖലയെയും വിമാനത്താവള പ്രവർത്തനങ്ങളെയും കുറിച്ച് വിപുലമായ അനുഭവവും ധാരണയുമുണ്ടെന്ന് ഖാലിദ് ഹുസൈൻ താഖി വ്യക്തമാക്കി .തന്നിൽ അർപ്പിച്ച വിശ്വാസത്തിന് അഹമ്മദ് മുഹമ്മദ് ജനാഹി നന്ദി പ്രകടിപ്പിക്കുകയും ,ഇതുവരെ ബഹ്‌റൈൻ വിമാനത്താവളം നേടിയ നേട്ടങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സുരക്ഷയും പ്രവർത്തന കാര്യക്ഷമതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, രാജ്യത്തിന്റെ ദേശീയ വ്യോമയാന തന്ത്രം നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രതിബദ്ധതയും വ്യക്തമാക്കി.

Leave A Comment