ഭരതനാട്യം അരങ്ങേറ്റം ശ്രദ്ധേയമായി

ഭരതനാട്യം അരങ്ങേറ്റം ശ്രദ്ധേയമായി


ശാസ്ത്രീയ നൃത്ത കലകളിൽ വിദഗ്ധയും ബഹ്റൈനിലെ പ്രശസ്ത നൃത്ത അധ്യാപകയുമായ ശ്രീകല ശ്രീകുമാറിന്റെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം ശ്രദ്ധേയമായി. ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ഒരുക്കിയ പരിപാടിയിൽ ശ്രീകല ടീച്ചറുടെ ശിഷ്യരായ ദേവിക പ്രശാന്ത്,ഗൗരി പ്രിയ സുഭാഷ്,വൈഗ പ്രസൂൽ,ശിവാനി അരൂൾ,ശ്രീലക്ഷ്മി ശശിധരൻ നായർ എന്നവരുടെ അരങ്ങേറ്റമാണ് നടന്നത്.പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഐമാക് ബിഎംസി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ശ്രീലക്ഷ്മി ശശികുമാർ,അരങ്ങേറുന്ന കുട്ടികളുടെ മാതാപിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ചടങ്ങ് നിലവിളക്ക് കൊടുത്തു ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥിയായി പങ്കെടുത്ത ഫ്രാൻസിസ് കൈതാരത്ത് അരങ്ങേറുന്ന എല്ലാ കുട്ടികൾക്കും ആശംസകൾ നേരുകയും , പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ സർഗ്ഗവാസനകളും വളർത്തിയെടുക്കണമെന്നും ഓർമ്മിപ്പിച്ചു.സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സദസ്സിനെയും വണങ്ങി, മനോഹരമായ ഗണേശ സ്തുതിയുടെ നൃത്താവിഷ്കാരത്തോടെയാണ് പരിപാടി ആരംഭിച്ചത്.അഞ്ചു കുട്ടികളുടെയും അരങ്ങേറ്റം സദസ്സിന്റെ പ്രശംസ നേടിയതോടൊപ്പം അവിസ്മരണീയ മുഹൂർത്തങ്ങൾ കാണികൾക്ക് സമ്മാനിക്കുകയും ചെയ്തു. കാണികൾക്കായി ശ്രീകല ടീച്ചറിന്റെ ശിഷ്യരായ മറ്റു കുട്ടികളുടെ മനോഹരമായ വിവിധ നൃത്ത പരിപാടികളും ഇതോടൊപ്പം ഒരുക്കിയിരുന്നു.കാണികളെ ആസ്വാദനത്തിന്റെ വിവിധ തലങ്ങളിൽ എത്തിച്ച ഒരു നൃത്ത സന്ധ്യ തന്നെയായിരുന്നു പരിപാടി. ഏറ്റവും ഒടുവിൽ ഈശ്വരനും ഗുരുവിനും സദസ്സിനും നമസ്കാരം അർപ്പിച്ചുകൊണ്ട് നടത്തിയ “മംഗളം” നൃത്തത്തോടു കൂടി പരിപാടിക്ക് തിരശീല വീണു.അരങ്ങേറ്റത്തിനോട് അനുബന്ധിച്ച് വേദിയിൽ നടന്ന പൊതുസമ്മേളനത്തിൽ ഫ്രാൻസിസ് കൈതാരത്ത് ശ്രീകല ശശികുമാറിനെ മെമെൻ്റോ നൽകി ആദരിച്ചു.കൂടാതെ അരങ്ങേറ്റം കുറിച്ച അഞ്ചു വിദ്യാർത്ഥി ൾക്കും മാതാപിതാക്കളുടെ സന്നിധ്യത്തിൽ മെമെന്റോ സമ്മാനിച്ചു. മറ്റു നൃത്ത പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കും ,നൃത്ത പരിപാടി മനോഹരമായി നിയന്ത്രിച്ച അവതാരിക രജിത മനോജ് കുമാറിനും ചടങ്ങിൽ മൊമെന്റോ സമ്മാനിച്ചു. ഇങ്ങനെ ഒരു അരങ്ങേറ്റം നടത്താൻ തങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും നൽകിയ ശ്രീകല ശശികുമാറിന്റെ പ്രിയതമൻ ശശികുമാറിനുള്ള സ്നേഹ സമ്മാനം ഫ്രാൻസിസ് കൈതാരത്ത് , രക്ഷിതാക്കൾ എന്നിവർ ചേർന്ന് ചടങ്ങിൽ സമ്മാനിച്ചു. ബഹറിനിലെ കലാസാംസ്കാരിക രംഗത്തെ നിരവധിപേരും അരങ്ങേറ്റം കാണാൻ എത്തിയിരുന്നു.

Leave A Comment