തൃശ്ശൂർ: ഇന്ത്യൻ ഫുട്‌ബോൾ ലോകത്തെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളിൽ ഒരാളായ ഐ.എം. വിജയന്റെ മകനും ഫുട്ബോൾ വീഡിയോ പെർഫോമൻസ് അനലിസ്റ്റുമായ ആരോമൽ വിജയൻ വിവാഹിതനാകുന്നു. റോമി വിക്ടോറിയ ഹെബറാണ് വധു. ജൂലായ് അഞ്ചിന് തൃശ്ശൂർ തിരുവമ്പാടി കൺവൻഷൻ സെന്ററിലെ ‘നന്ദനം ഓഡിറ്റോറിയത്തിൽ’ വെച്ചാണ് മംഗല്യച്ചടങ്ങുകൾ നടക്കുക. മുംബൈയിൽ നിന്ന് പ്രൊഫഷണലായി വീഡിയോ പെർഫോമൻസ് അനാലിസിസ് കോഴ്‌സ് പൂർത്തിയാക്കിയ ആരോമൽ, നിലവിൽ പ്രമുഖ ഐ-ലീഗ്/ഐ.എസ്.എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ എഫ്.സി.യുടെ ഫുട്ബോൾ വീഡിയോ പെർഫോമൻസ് അനലിസ്റ്റ് വിഭാഗം തലവനായി സേവനമനുഷ്ഠിക്കുകയാണ്. ഇൻഡിഗോ എയർലൈൻസിലെ മുൻ ജീവനക്കാരിയാണ് വധുവായ റോമി വിക്ടോറിയ ഹെബർ.
