ടോക്കിയോ: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മലയാളിയായ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി വിദർശ കെ വിനോദിന് വെള്ളി. ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യമലയാളിയെന്ന നേട്ടമാണ് വിദർശ സ്വന്തമാക്കിയത്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ അടങ്ങുന്ന മൂന്നംഗ സംഘം വെള്ളി മെഡൽ നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രനേട്ടവും വിദർശ സ്വന്തമാക്കി.
10 മീറ്റർ എയർ റൈഫിളിൽ വെള്ളി മെഡൽ നേടിയത് വരാനിരിക്കുന്ന മത്സരങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് വിദർശ പറഞ്ഞു. പ്രധാന ഇനമായ 50 മീറ്റർ റൈഫിൾ ത്രീപി മത്സരം സെപ്തംബർ 26നാണ് നടക്കുക. ഈ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം.
2018ൽ എൻസിസി വഴിയാണ് വിദർശ ഷൂട്ടിംഗ് രംഗത്തേയ്ക്ക് കടന്നുവരുന്നത്. 2019 മുതൽ ഈ രംഗം പ്രൊഫഷനായി തിരഞ്ഞെടുത്തു. നിലവിൽ ഡൽഹിയിലാണ് പ്രധാന പരിശീലനമെങ്കിലും കേരളത്തിലെ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലും പരിശീലനം തുടരുന്നുണ്ട്.
