ഓറ അർട്സ് സംഘടിപ്പിച്ച ഓൾ സ്റ്റൈൽ ഡാൻസ് ബാറ്റിൽ ശ്രദ്ധേയമായി

  • Home-FINAL
  • Business & Strategy
  • ഓറ അർട്സ് സംഘടിപ്പിച്ച ഓൾ സ്റ്റൈൽ ഡാൻസ് ബാറ്റിൽ ശ്രദ്ധേയമായി

ഓറ അർട്സ് സംഘടിപ്പിച്ച ഓൾ സ്റ്റൈൽ ഡാൻസ് ബാറ്റിൽ ശ്രദ്ധേയമായി


ഓറ അർട്സ് സംഘടിപ്പിച്ച ഓൾ സ്റ്റൈൽ ഡാൻസ് ബാറ്റിൽ ശ്രദ്ധേയമായി. ബഹ്‌റൈനിൽ ആദ്യമായാണ് ഓൾ സ്റ്റൈൽ ഡാൻസ് ബാറ്റിൽ എന്ന രീതിയിൽ ഒരു മത്സരം സംഘടിപ്പിക്കുന്നത്. കാപ്പിറ്റൽ ഗവർണ്ണറേറ്റിന്റെ പ്രത്യക സഹകരണത്തോടുകൂടി സംഘടിപ്പിച്ച മത്സരത്തിൽ അമേരിക്ക, ആഫ്രിക്ക, ഫിലിപ്പെയിൻ, നയ്ജീരിയ, സൗദി, ദുബൈ, ബഹ്‌റൈൻ തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രഗത്ഭരായ ഓൾ സ്റ്റയിൽ ഡാൻസേഴ്സ് ആണ് പങ്കെടുത്തത്. ക്യാപിറ്റൽ ഗവർണററേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് ലോഹ്റിയുടെ മേൽനോട്ടത്തിൽ നടന്ന പരിപാടിയിൽ രണ്ടുതവണ ഓൾ സ്റ്റൈൽ ഡാൻസ് ബാറ്റലിൽ ഗൾഫ് ചാമ്പ്യനായി വിജയകരീടം ചൂടിയ വൈഭവ് ദത്താണ് പ്രോഗ്രാം ഡയറക്ടർ ആയി പ്രവർത്തിച്ചത്.

മത്സരത്തിൽ സീനിയർ ക്യാറ്റഗറി വിന്നറായി സൗദി പൗരനും നിരവധി ഇന്റർനാഷണൽ ഡാൻസ് ബാറ്റിൽ മത്സരാംഗവുമായ ഊസിയെ തിരഞ്ഞെടുത്തു. ജൂനിയർ കാറ്റഗറി വിന്നർ ആയത് ചൈനീസ് ഡാൻസർ അലി ജുൻബോ ആണ് ‘. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജിഷ മിശ്ര ജൂനിയർ റണ്ണറപ്പായി. വിജയികൾക്ക് 100 ദിനാർ വീതം ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും ഫലകങ്ങളും നൽകി. ബി ബോയ് ത്രിബിൾ എക്സ് , സൈറ ഹോപ്പ് ഫിറോ തുടങ്ങിയവർ ആണ് വിധികർത്താക്കളായത്. ഡിജെ കാമ, സാമീ എന്നിവർ അവതരിപ്പിച്ച പ്രത്യേക ഡിജെയും കാണികൾക്കായി ഒരുക്കിയിരുന്നു.

മെയ് മാസത്തിൽ ബഹ്റൈൻ ടൂറിസം വകുപ്പുമായി സഹകരിച്ച് ഇതേ രീതിയിലുള്ള പരിപാടി വീണ്ടും സംഘടിപ്പിക്കും എന്ന് ഓറ ആർട്സ് സെൻറർ അറിയിച്ചു.

Leave A Comment