ബഹ്റൈൻ പ്രതിഭ സബ് കമ്മിറ്റികളുടെ ഉത്ഘാടനം ഗായത്രി വർഷ നിർവഹിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ പ്രതിഭ സബ് കമ്മിറ്റികളുടെ ഉത്ഘാടനം ഗായത്രി വർഷ നിർവഹിച്ചു

ബഹ്റൈൻ പ്രതിഭ സബ് കമ്മിറ്റികളുടെ ഉത്ഘാടനം ഗായത്രി വർഷ നിർവഹിച്ചു


ബഹ്റൈൻ പ്രതിഭയുടെ വിവിധ സബ് കമ്മിറ്റികളുടെ ഉദ്ഘാടനം സിനിമ സീരിയൽ താരവും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ഗായത്രി വർഷ BMC ഹാളില്‍ വച്ച് നിർവഹിച്ചു. സ്വരലയ ഗായക സംഘം അവതരിപ്പിച്ച സംഘ ഗാനത്തോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന മാധ്യമ സമിതി അംഗം മധു മോഹൻ, തുടങ്ങിയവർ ചടങ്ങിന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് പ്രതിഭയുടെ വിവിധ മേഖലകളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.ഷമിത സുരേന്ദ്രൻ മുഖ്യ അവതാരകയായ പരിപാടിയിൽകൺവീനറും കലാ വിഭാഗം സെക്രട്ടറിയുമായ പ്രജിൽ മണിയൂർ നന്ദി രേഖപ്പെടുത്തി.

Leave A Comment