- BMC Admin

ബാലമുരളിക്ക് വോയ്‌സ് ഓഫ് ആലപ്പി യാത്രയയപ്പ് നൽകി

ബഹ്‌റൈനിലെ പ്രവാസത്തിനു വിരാമമിട്ട് ജി.സി.സി യിലെ തന്നെ മറ്റൊരു രാജ്യത്തേയ്ക്ക് പോകുന്ന വോയ്‌സ് ഓഫ് ആലപ്പി ജോയിന്റ് സെക്രട്ടറി ബാലമുരളി കൃഷ്ണന് യാത്രയയപ്പ് നൽകി. സൽമാനിയയിലെ കലവറ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായി. ജനറൽ സെക്രട്ടറി ധനേഷ് മുരളി, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ എന്നിവരും വോയ്‌സ് ഓഫ് ആലപ്പിയുടെ എട്ട് ഏരിയകമ്മിറ്റി ഭാരവാഹികളും കുടുംബാംഗങ്ങളും ചടങ്ങിൽ […]
Read More

പി.മുജീബുറഹ്മാന് അഭിനന്ദങ്ങൾ നേർന്ന് ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ.

മനാമ: ജമാഅത്തെ ഇസ്‌ലാമി കേരളയുടെ 2023 – 2027 കാലയളവിലേക്കുള്ള അധ്യക്ഷനായി നിശ്ചയിക്കപ്പെട്ട പി.മുജീബുറഹ്‌മാന്‌ ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ അഭിനന്ദനങ്ങൾ അറിയിച്ചു. കേരളത്തിലെ മുഴുവൻ അംഗങ്ങളുടെയും സംസ്ഥാന കൂടിയാലോചനാ സമിതി അംഗങ്ങളുടെയും അഭിപ്രായം മാനിച്ചാണ് നിയമനം. കേരളത്തിലെ അറിയപ്പെടുന്ന ആക്ടിവിസ്റ്റും പ്രഭാഷകനുമാണ് മുജീബ് റഹ്‌മാൻ. 2015 മുതല്‍ 2023 വരെ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. 2011 മുതല്‍ കേന്ദ്ര പ്രതിനിധി സഭാംഗവും സംസ്ഥാന കൂടിയാലോചന സമിതി അംഗവുമാണ്. 2007 മുതല്‍ 2011 വരെ സോളിഡാരിറ്റി യൂത്ത് […]
Read More

ബ്രിട്ടനെ നയിക്കാന്‍ ഋഷി സുനക്; പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഔദ്യോഗികമായി സ്ഥാനമേറ്റു. പ്രോട്ടോക്കോള്‍ അനുസരിച്ച് ചാള്‍സ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയില്‍ ചുമതലയേറ്റത്. ബ്രിട്ടന്റെ 57ാമത് പ്രധാനമന്ത്രിയാണ് സുനക്.സാമ്പത്തിക മേഖലയിലെ പിഴവുകള്‍ പരിഹരിക്കുമെന്ന് ആദ്യ അഭിസംബോധനയില്‍ ഋഷി സുനക് പറഞ്ഞു. മികച്ച വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത, രാജ്യസുരക്ഷ, തൊഴിലവസരം എന്നിവ ഉറപ്പാക്കും. രാവും പകലും തന്റെ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അഭിസംബോധനയില്‍ ഋഷി സുനക് വ്യക്തമാക്കി.193 എംപിമാരുടെ പിന്തുണ നേടിയാണ് ഋഷി […]
Read More

മല്ലികാര്‍ജുന്‍ ഖര്‍ഗെ നാളെ എഐസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും

മല്ലികാര്‍ജുന്‍ ഖര്‍ഗെ നാളെ എഐസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും. 2 പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. പുനഃസംഘടിപ്പിക്കുന്ന ദേശീയ നേതൃത്വത്തിന്റെ ഭാഗമായി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രമേശ് ചെന്നത്തലയെ പരിഗണിക്കുന്നതായും സൂചനയുണ്ട്.നെഹ്‌റു കുടുബാംഗമല്ലാത്ത മല്ലികാര്‍ജുന്‍ ഖര്‍ഗെ ആകും നാളെ മുതല്‍ കോണ്‍ഗ്രസിനെ നയിക്കുക. നാളെ രാവിലെ പത്തരയ്ക്ക് ഖര്‍ഗെ ഔദ്യോഗികമായി ചുമതല സോണിയാ ഗാന്ധിയില്‍ നിന്ന് ഏറ്റെടുക്കും. ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തുന്നുണ്ട്. […]
Read More

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി 29 വരെ

ഈ വര്‍ഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി 29 വരെ ആയിരിക്കുമെന്ന് ഫെസ്റ്റിവല്‍ അധികാരികള്‍ അറിയിച്ചു.46 ദിവസം നീണ്ടുനില്‍ക്കുന്ന ഈ മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും, വിനോദ വിസ്മയ ങ്ങളും, സംഗീത പരിപാടികളും, ഭക്ഷണ വിഭവങ്ങളും ഉണ്ടാകും. ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച്‌ ദുബായില്‍ ഒന്നടങ്കം സാധനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകളും ബംബര്‍ നറുക്കെടുപ്പുകളും നടക്കും. രാത്രി സമയത്ത് ആകാശത്ത് സുന്ദര ചിത്രങ്ങള്‍ സൃഷ്ടിച്ചു കൊണ്ടുള്ള ഡ്രോണുകളുടെ ലൈറ്റ് ഷോ ഇത്തവണത്തെ […]
Read More

അരുണാചലിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ അശ്വിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

അരുണാചൽപ്രദേശിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനീകൻ കെ.വി അശ്വിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. അസമിലെ ഡിഞ്ചാൻ സൈനിക ആശുപത്രി മോർച്ചറിയിലാണ് ഇപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ വിമാന മാർഗം കേരളത്തിലേക്ക് എത്തിക്കും.മാതാപിതാക്കളും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിൻ.പത്തൊമ്പതാം വയസിൽ ബിരുദ പ0നത്തിനിടയിൽ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായാണ് അശ്വിൻ സൈന്യത്തിൽ പ്രവേശിച്ചത്.
Read More

നേഴ്‌സിംഗ്, പാരാമെഡിക്കൽ പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്രൊഫഷണൽ ഡിഗ്രി ഇൻ നേഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഒക്ടോബർ 24ന് നിർദിഷ്ട ഫീസ് ഒടുക്കേണ്ടതാണ്. ഏതെങ്കിലും വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന ഫീപെയ്‌മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് ഒടുക്കാവുന്നതാണ്. അലോട്ട്‌മെന്റ് ഫീസ് അടച്ചവർ അവരുടെ തുടർന്നുള്ള അലോട്ട്മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യേണ്ടതാണ്.ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്‌ടപ്പെടുകയും അവരുടെ ഇഷ്ടങ്ങൾതുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടുകയും […]
Read More

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45ാം ദിവസമാണ് രാജി. ജനാഭിലാഷം പാലിക്കാനായില്ലെന്ന് ട്രസ് പറഞ്ഞു.യു.കെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്ബോഴാണ് പ്രധാനമന്ത്രിയുടെ രാജി
Read More

75000 പേര്‍ക്ക് തൊഴില്‍; ദീപാവലിക്ക് മുന്‍പ് നിയമന ഉത്തരവ് കൈമാറുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

രാജ്യത്തെ 75,000 യുവാക്കൾക്ക് ഉടൻ നിയമന ഉത്തരവ് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗർ മേള’ എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 22 ന് വിഡിയോ കോൺഫറൻസ് വഴി തുടക്കം കുറിക്കും. വിവിധ കേന്ദ്ര മന്ത്രിതല, സര്‍ക്കാര്‍ വകുപ്പുകളിലേക്കാണ് നിയമനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.75,000 യുവാക്കൾക്ക് ദീപാവലിക്ക് മുന്‍പായി നിയമനത്തിനുള്ള കത്ത് നല്‍കുമെന്നാണ് പ്രധനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രതിരോധ, റെയിൽവേ, ആഭ്യന്തര, തൊഴിൽ, വകുപ്പുകളിലേക്കും കേന്ദ്ര ഇൻഡസ്ട്രിയൽ […]
Read More

വീണ്ടും അസാധരണ നടപടിയുമായി ഗവര്‍ണര്‍; 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവിറക്കി

വീണ്ടും അസാധരണ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി. ഗവര്‍ണറുടെ നിര്‍ദേശം സര്‍വകലാശാല തള്ളിയ സാഹചര്യത്തിലാണ് അസാധാരണ നടപടി.സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 പേരെ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അയോഗ്യരാക്കിയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാനുള്ള നിര്‍ദേശം ഗവര്‍ണര്‍ സര്‍വകലാശാല വി സിക്ക് നല്‍കുകയും ചെയ്തിരുന്നു. ഇന്ന് തന്നെ ഉത്തരവ് പുറത്തിറക്കണമെന്നായിരുന്നു ഗവര്‍ണറുടെ അന്ത്യശാസനം. എന്നാല്‍ സര്‍വകലാശാല ഇത് തള്ളുകയായിരുന്നു. വി സി സ്ഥലത്തില്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ […]
Read More