ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി 29 വരെ

  • Home-FINAL
  • GCC
  • ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി 29 വരെ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി 29 വരെ


ഈ വര്‍ഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി 29 വരെ ആയിരിക്കുമെന്ന് ഫെസ്റ്റിവല്‍ അധികാരികള്‍ അറിയിച്ചു.46 ദിവസം നീണ്ടുനില്‍ക്കുന്ന ഈ മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും, വിനോദ വിസ്മയ ങ്ങളും, സംഗീത പരിപാടികളും, ഭക്ഷണ വിഭവങ്ങളും ഉണ്ടാകും.
ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച്‌ ദുബായില്‍ ഒന്നടങ്കം സാധനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകളും ബംബര്‍ നറുക്കെടുപ്പുകളും നടക്കും.
രാത്രി സമയത്ത് ആകാശത്ത് സുന്ദര ചിത്രങ്ങള്‍ സൃഷ്ടിച്ചു കൊണ്ടുള്ള ഡ്രോണുകളുടെ ലൈറ്റ് ഷോ ഇത്തവണത്തെ പ്രത്യേകതയാണ്. ദൈര്‍ഘ്യമേറിയ ഒരു വ്യാപാര ഉത്സവമാണ് ഇതെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിവുപോലെ സന്ദര്‍ശകര്‍ ഒഴുകിയെത്തുമെന്നും ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് സി ഇ ഒ അഹമ്മദ് അല്‍ ഖാജാ അറിയിച്ചു.

Leave A Comment